Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മ്യൂച്വൽ ഫണ്ട് നിക്ഷേപമുണ്ടോ..?പുലിവാല് പിടിക്കാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ..!

27 AUGUST 2023 10:53 AM IST
മലയാളി വാര്‍ത്ത

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ ലാഭനഷ്ടസാധ്യതകൾക്ക് വിധേയമാണ്, സ്കീമുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. പലിശ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ ഉൾപ്പെടെ സെക്യൂരിറ്റീസ് മാർക്കറ്റിനെ ബാധിക്കുന്ന ഘടകങ്ങളെയും ശക്തികളെയും ആശ്രയിച്ച് സ്കീമുകളുടെ എൻഎവികൾ കൂടുകയോ കുറയുകയോ ചെയ്യാം.

 

നിങ്ങൾ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നുണ്ടോ അതോ SIP വഴി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം ആരംഭിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ഒരു നിശ്ചിത തുക സ്വയമേവ സ്ഥിരമായി നിക്ഷേപിക്കാൻ നിക്ഷേപകരെ സഹായിക്കുന്ന ഒരു ജനപ്രിയ നിക്ഷേപ ഉപകരണമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ അഥവാ SIP.ദീർഘകാല ലക്ഷ്യങ്ങളുള്ള റീട്ടെയിൽ നിക്ഷേപകർക്കും മ്യൂച്വൽഫണ്ട് എസ്ഐപി ബെസ്റ്റ് ഓപ്ഷനാണ്.എന്നിരുന്നാലും, SIP വഴി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന് മുമ്പ് കുറച്ച് ഘടകങ്ങൾ മനസ്സിലാക്കേണ്ടത് പ്രധാനമാണ്

തെരഞ്ഞെടുക്കാം മികച്ച മ്യുച്വൽ ഫണ്ട് സ്കീം

എസ്‌ഐ‌പിയിൽ നിക്ഷേപം ആരംഭിക്കുന്നതിന് മുൻപ് തന്നെ നിക്ഷേപകർക്ക് എത്രത്തോളം റിസ്ക് എടുക്കാൻ കഴിയും എന്നതിനെക്കുറിച്ച് ധാരണയുണ്ടായിരിക്കണം. മാത്രമല്ല അവരവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ മ്യൂച്വൽ ഫണ്ട് സ്കീം തിരഞ്ഞെടുക്കുകയും വേണം. നിരവധി മ്യുച്വൽ ഫണ്ട് സ്കീമുകൾ ഇന്നുണ്ട്. അപകട സാധ്യതയും, വരുമാനവും ഓരോന്നിനും വ്യത്യസ്തവുമായിരിക്കും. നികുതി ലാഭിക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ, നിങ്ങൾക്ക് ഇഎൽഎസ്എസ് (ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ്സ് സ്കീം) തിരഞ്ഞെടുക്കാം. ഇതിന് മൂന്ന് വർഷത്തെ ലോക്ക്-ഇൻ കാലയളവ് ഉണ്ട്.

ഫണ്ട് മാനേജരെ കുറിച്ച് കൃത്യമായി മനസിലാക്കുക

ആദ്യം നിക്ഷേപകന്റെ സാമ്പത്തിക ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി മ്യൂച്വൽ ഫണ്ട് സ്കീമുകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്യേണ്ടതുണ്ട്. പിന്നീട് ഫണ്ട് മാനേജർമാരെപ്പറ്റിയും, മുൻകാല റെക്കോർഡുകളും പരിശോധിക്കുക. പൊതുവെ ഈ വിവരങ്ങൾ ഈസിയായി ലഭിക്കുന്നതാണ്.

പഠിക്കാം എംഎഫ് ഹോൾഡിംഗ് കമ്പനികളെക്കുറിച്ച്

നിക്ഷേപം തുടങ്ങും മുൻപ്, മ്യൂച്വൽ ഫണ്ട് സ്കീമിന്റെ ഹോൾഡിംഗുകൾ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം നിങ്ങളുടെ പണം എവിടെ നിക്ഷേപിക്കുമെന്നുള്ള വിവരങ്ങൾ ഇത് വഴി അറിയാൻ കഴിയും. നിങ്ങളുടെത് ഒരു ഇക്വിറ്റി മ്യൂച്വൽ ഫണ്ടാണെങ്കിൽ, മുഴുവൻ തുകയും വിവിധ കമ്പനികളിലേ ഇക്വിറ്റികളിൽ നിക്ഷേപിക്കും.

മ്യൂച്വൽ ഫണ്ട് ഫീസും, മറ്റ് ചെലവുകളും എത്രയെന്നറിയുക

മ്യൂച്വൽ ഫണ്ടിൽ, മാനേജ്മെന്റ് ഫീസ്, അഡ്മിനിസ്ട്രേറ്റീവ് ചെലവുകൾ, ലോഡ് ഫീസ് തുടങ്ങിയ ചെലവുകൾ ഉൾപ്പെടുന്നുണ്ട്. ഇത്തരം ഫീസുകൾ കാലക്രമേണ നിങ്ങളുടെ റിട്ടേണുകളെ ബാധിക്കും. അതിനാൽ ചെലവ് കുറഞ്ഞ നിരക്കിലുള്ള എം എഫുകൾ കണ്ടെത്തുക..

അടുത്തിടെയായി മ്യൂച്വൽ ഫണ്ടിൽ മാസം തോറും നിശ്ചിതുക നിക്ഷേപിക്കുന്നവരുടെ എണ്ണത്തിൽ റെക്കോഡ് വർധനവാണുണ്ടായത്.മുതിർന്നവരും, യുവാക്കളുമെല്ലാം നിക്ഷേപം തുടങ്ങുന്നതിനാൽ ഇന്ന് ഒരു ജനപ്രിയനിക്ഷേപങ്ങളിലൊന്നായി മാറിയിട്ടുണ്ട് മ്യുച്വൽഫണ്ട് നിക്ഷേപങ്ങൾ. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ് മെന്റ് പ്ലാ‍ൻ വഴി നിക്ഷേപം നടത്തിയവരുടെ എണ്ണം ജൂലൈയിൽ 15,245 കോടി രൂപയിലെത്തിയിരുന്നു. മാസാമാസ നിശ്ചിത തുക നിക്ഷേപിക്കുന്ന, ദീർഘകാല ലക്ഷ്യങ്ങളുള്ള റീട്ടെയിൽ നിക്ഷേപകർക്കും മ്യൂച്വൽഫണ്ട് എസ്ഐപി ബെസ്റ്റ് ഓപ്ഷനാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (9 minutes ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (14 minutes ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (40 minutes ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (53 minutes ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (2 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (3 hours ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (3 hours ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (3 hours ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (3 hours ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (4 hours ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (5 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (5 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (6 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (6 hours ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (6 hours ago)

Malayali Vartha Recommends