ഓഹരി വിപണിയിൽ കനത്ത തകർച്ച... കനത്ത ഇടിവ് നേരിട്ട് സെൻസെക്‌സും നിഫ്റ്റിയും

ഓഹരി വിപണിയിൽ കനത്ത തകർച്ച. ബുധനാഴ്ച വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്‌സും നിഫ്റ്റിയും കനത്ത ഇടിവ് നേരിട്ടു.
സെൻസെക്‌സിന് 1,600 പോയന്റിലേറെ നഷ്ടമായി. ആഗോള വിപണികളിലെ അനിശ്ചിതത്വവും ക്രൂഡ് ഓയിൽ വില ബാരലിന് 82 ഡോളറിലെത്തിയതുമാണ് വിപണിയെ ബാധിച്ചത്. അടിസ്ഥാന സൗകര്യ വികസനം, ഓട്ടോമൊബൈൽ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളിലാണ് കൂടുതൽ ഇടിവുണ്ടായത്.
അതേസമയം പ്രതികൂല സാഹചര്യത്തിലും ചില ഓഹരികൾ നേട്ടമുണ്ടാക്കി: ഭാരത് ഇലക്ട്രോണിക്‌സ്, ഇൻഫോസിസ്, ഒഎൻജിസി. നിഫ്റ്റി ഐടി: ഐടി മറ്റ് മേഖലകളെ അപേക്ഷിച്ച് മികച്ച പ്രതിരോധം കാഴ്ചവെച്ചു.
"
https://www.facebook.com/Malayalivartha



























