സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നനിലയില്‍.... പവന് 520 രൂപയുടെ വര്‍ദ്ധനവ്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 65 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 9470 രൂപയായാണ് വില വര്‍ധിച്ചത്. പവന് 520 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75,760 രൂപയായാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില വീണ്ടും റെക്കോഡ് തൊട്ടു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 55 രൂപ വര്‍ധിച്ചു. 7775 രൂപയാണ് വില ഉയര്‍ന്നത്. വെള്ളിയുടെ വിലയില്‍ ഇന്ന് ഒരു രൂപയുടെ വര്‍ധനവുണ്ടായി. 127 രൂപയായാണ് വില ഉയര്‍ന്നത്.
ലോകവിപണിയിലും സ്വര്‍ണവില ഉയര്‍ന്നു. സ്‌പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 3412.56 ഡോളറായി ഉയര്‍ന്നു. ഈ മാസം ഇതുവരെ 3.9 ശതമാനം വില വര്‍ധനവ് സ്വര്‍ണത്തിനുണ്ടായിട്ടുണ്ട്.
https://www.facebook.com/Malayalivartha