സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്...പവന് 680 രൂപയുടെ വര്‍ദ്ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 85 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9705 രൂപയായി വര്‍ധിച്ചു.
പവന്റെ വിലയില്‍ 680 രൂപയുടെ വര്‍ധവുണ്ടായി. 77,640 രൂപയായാണ് പവന്‍ വില വര്‍ധിച്ചത്. ഇതാദ്യമായാണ് സ്വര്‍ണവില 77,000 തൊടുന്നത്.
ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രം തൊട്ടത്.
പവന്റെ വില 76,000 കടന്നു. ഗ്രാമിന് 150 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഗ്രാമിന് 150 രൂപ വര്‍ധിച്ച് 9620 രൂപയിലെത്തി. ഒരു പവന് 1200 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ സ്വര്‍ണത്തിന് 4000 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. വരും ദിവസങ്ങളിലും കേരളത്തില്‍ സ്വര്‍ണവില ഉയരാന്‍ തന്നെയാണ് സാധ്യതയെന്നാണ് പ്രവചനം. ആഗോളവിപണിയിലും സ്വര്‍ണവില ഉയര്‍ന്നു. നാല് മാസത്തിനിടയിലെ ഉയര്‍ന്ന നിരക്കിലേക്കാണ് സ്വര്‍ണം എത്തിയത്.
അതേസമയം വെള്ളിയുടെ വില ആഗോളവിപണിയില്‍ 1.6 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 40.31 ഡോളറായി. 2011ന് ശേഷം ഇതാദ്യമായാണ് വെള്ളിവില ഇത്രയും ഉയര്‍ന്നത്.
" f
https://www.facebook.com/Malayalivartha