സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്...പവന്റെ വിലയില്‍ 80 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9795 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയില്‍ 80 രൂപയുടെ കുറവുണ്ടായി. 78,440 രൂപയില്‍ നിന്നും 78,360 രൂപയായാണ് സ്വര്‍ണവില കുറഞ്ഞത്. 18കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 8045 രൂപയായാണ് കുറഞ്ഞത് 14 കാരറ്റിന്റേത് 6265 രൂപയായും കുറഞ്ഞു.
അതേസമയം വെള്ളിയുടെ വിലയില്‍ ഇന്നും മാറ്റമില്ല. ലോക വിപണിയിലും സ്വര്‍ണവിലയില്‍ കുറവുണ്ടായി. ലാഭമെടുപ്പാണ് ലോകവിപണിയില്‍ സ്വര്‍ണവില കുറയാനുള്ള കാരണം.
ബുധനാഴ്ച ലോകവിപണിയില്‍ സ്വര്‍ണവില റെക്കോഡിലെത്തിയിരുന്നു. 3,578.50 ഡോളറായാണ് വില ഉയര്‍ന്നത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍നിരക്കും കുറഞ്ഞിട്ടുണ്ട്. 0.8 ശതമാനത്തിന്റെ ഇടിവാണുണ്ടായത്.
https://www.facebook.com/Malayalivartha