സ്വർണവില ഒരു ലക്ഷത്തിനോടടുക്കുന്നു... പവന് 600 രൂപയുടെ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിലെത്തി. ഇന്ന് സ്വർണം ഗ്രാമിന് 75 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. 12,350 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില വർധിച്ചത്.
പവന്റെ വിലയിൽ 600 രൂപയുടെ വർധനയുണ്ടായി. 98,800 രൂപയായാണ് ഉയർന്നത്. ഇതിന് മുമ്പ് ഡിസംബർ 12നായിരുന്നു സ്വർണവില സർവകാല റെക്കോഡിലെത്തിയത്. അന്ന് 98,400 രൂപയായിരുന്നു ഒരു പവന്റെ വില. ആഗോള വിപണിയിലും സ്വർണവില ഉയരുകയാണ്. തിങ്കളാഴ്ചയും സ്വർണത്തിന് നേട്ടം രേഖപ്പെടുത്തി.
സ്പോട്ട് ഗോൾഡിന്റെ വില 0.4 ശതമാനം ഉയർന്ന് 4,320.65 ഡോളറിലെത്തി. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.6 ശതമാനം ഉയർന്ന് 4354 ഡോളറിലെത്തി. ഇതിനൊപ്പം ഗോൾഡ്, സിൽവർ ഇ.ടി.എഫുകളിൽ പെൻഷൻ ഫണ്ട് നിക്ഷേപം നടത്താനുള്ള അനുമതി കേന്ദ്രസർക്കാർ നൽകാനൊരുങ്ങുകയാണ്.
ഇത് യാഥാർഥ്യമായാൽ അത് സ്വർണവിലയിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
"
https://www.facebook.com/Malayalivartha


























