സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്... പവന് 1680 രൂപയുടെ ഇടിവ്

സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച സ്വർണവില താഴേക്കെത്തി. പവന് ഒറ്റയടിക്ക് 1680 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,13,160 രൂപ. ഗ്രാമിന് 210 രൂപയാണ് കുറഞ്ഞത്. 14,145 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില.ഇന്നലെ രണ്ടു തവണകളായി 5480 രൂപയുടെ വർധനവാണ് സ്വർണവിലയിലുണ്ടായത്.
മൂന്നാഴ്ചയ്ക്കിടെ പവൻ വിലയിൽ 15000 രൂപയിലധികമാണ് വർധിച്ചത്. രണ്ടുദിവസത്തെ കണക്ക് നോക്കിയാൽ ഏകദേശം 8500ലധികം രൂപയാണ് വർദ്ധിച്ചത്.
ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയിൽ നിലനിൽക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളും സ്വർണവിലയിൽ പ്രതിഫലിക്കുന്നു.
https://www.facebook.com/Malayalivartha

























