ആമസോണ്‍, ഫഌപ്കാര്‍ട്ട് സമ്മര്‍ ഒാഫറുകള്‍ ആകര്‍ഷകമാകുന്നു

വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ഓഫറുകള്‍, ബാങ്ക് ഓഫറുകള്‍, നോ കോസ്റ്റ് ഇ എം ഐ തുടങ്ങി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഓഫറുകളുടെ പെരുമഴയുമായി തുടങ്ങിയ ആമസോണിന്റെ സമ്മര്‍ സെയ്‌ലിനും ഫഌപ്കാര്‍ട്ടിന്റെ സമ്മര്‍ കാര്‍ണിവലും ആകര്‍ഷകമാക്കുന്നു.
മൊബൈല്‍ ഫോണുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ ഓഫറുകളുള്ളത്. വിവിധ ബ്രാന്‍ഡുകളിലുള്ള മൊബൈലുകള്‍ക്കും ആക്‌സസറികള്‍ക്കും 40 ശതമാനം വരെയാണ് ഡിസ്‌കൗണ്ട്. റെഡ്മി 7 ഫോണ്‍ 7,999 രൂപയ്ക്ക് വില്‍ക്കുമ്പോള്‍ വണ്‍പ്ലസ് 6റ്റിക്ക് 32,999 രൂപയാണ് വില. യഥാര്‍ത്ഥ വിലയെക്കാള്‍ 9000 രൂപയാണ് കുറവ്. 13199 രൂപ വിലയുള്ള നോക്കിയ 5.1 പ്ലസ് 7,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. നോക്കിയ 6.1 പ്ലസിനും 2600 രൂപയോളം ഡിസ്‌കൗണ്ടുണ്ട്. റെഡ്മി, ഷവോമി, ഹോണര്‍, സാംസംഗ് തുടങ്ങിയ ബ്രാന്‍ഡുകളാണ് ഓഫറുകളില്‍ മുന്നില്‍. ആക്‌സസറീസ് വിഭാഗത്തിലുള്ള വിവിധ ഉല്‍പ്പന്നങ്ങളുടെ വില ആരംഭിക്കുന്നത് 99 രൂപയിലാണ്. ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍ക്ക് 75 ശതമാനം വിലക്കിഴിവുണ്ട്. എസ് ബി ഐയും റൂപ്പേയുമായി ചേര്‍ന്ന് ആമസോണ്‍ 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും നല്‍കുന്നുണ്ട്.
വിവിധ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്ക് 80 ശതമാനം വരെയാണ് ഫഌപ്കാര്‍ട്ട് വിലക്കിഴിവ് നല്‍കുന്നത്. ഫര്‍ണിച്ചര്‍ ഉള്‍പ്പടെ എല്ലാ വിഭാഗങ്ങളിലും ഓഫറുകളുണ്ട്. വസ്ത്രങ്ങള്‍ക്ക് 80 ശതമാനം വരെയാണ് ഓഫര്‍ വില, ഗൃഹോപകരണങ്ങള്‍ക്ക് 60 ശതമാനം വരെ വിലക്കുറവുണ്ട്. ഓഫറുകള്‍ നാളെ അവസാനിക്കും
https://www.facebook.com/Malayalivartha

























