കാത്തലിക് സിറിയൻ ബാങ്ക് എന്നറിയപ്പെട്ടിരുന്ന സിഎസ്ബിബാങ്കും ഓഹരി വിപണിയിൽ ...... ഓഹരികൾ വാങ്ങാൻ സുവർണാവസരം.....!

സിഎസ്ബി ബാങ്കും ഓഹരി വിപണിയിലേക്ക് കടന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത് . മൂലധനത്തിന്റെ കുറവ് മൂലം ഓഹരി വിപണിയിലേക്ക് വന്ന ബാങ്ക് പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ 410 കോടിരൂപ സ്വരൂപിക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. പത്ത് രൂപയുടെ ഓഹരികൾ പ്രാഥമിക ഓഹരി വിൽപ്പനയിൽ 193-195 രൂപയ്ക്ക് വാങ്ങാമെന്നാണ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. ഇന്നാണ് ഓഹരികൾ വാങ്ങാനുള്ള സന്നദ്ധത അറിയിക്കേണ്ടത്. നവംബർ 26 വരെ ഇതിന് സമയമുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏറ്റവും കുറഞ്ഞത് 75 ഓഹരികൾക്ക് അപേക്ഷിക്കണം എന്ന നിബന്ധനയാണ് കമ്പനി മുന്നോട്ട് വച്ചിരിക്കുന്നത്. അല്ലെങ്കിൽ 75 ന്റെ ഗുണിതങ്ങളായി വേണം അപേക്ഷിക്കാൻ. ഇഷ്യുവിന്റെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍ ആക്‌സിസ് ക്യാപിറ്റലും ഐഐഎഫ്എൽ സെക്യൂരിറ്റീസുമാണ്.
ചെറുകിട നിക്ഷേപകർക്ക് 10 ശതമാനവും സ്ഥാപനേതര നിക്ഷേപകർക്ക് 15 ശതമാനവും ഓഹരികളാണ് നീക്കിവച്ചിരിക്കുന്നത്. ഇവർ അസ്ബ വഴിയാകണം അപേക്ഷിക്കേണ്ടത്. ബാക്കി 75 ശതമാനം ക്വാളിഫൈയ്ഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സിനാ(ക്യുഐപി)ണ്.
https://www.facebook.com/Malayalivartha