ഓൺലൈൻ വില്പന പ്ലാറ്റുഫോമുകൾ നടത്തിയ ഓഫര്‍ വില്‍പ്പനകളില്‍ ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയത് 32,000 കോടി രൂപയുടെ ഉല്പന്നങ്ങൾ; ആവശ്യക്കാർ ഏറെയുള്ളത് വര്‍ക്ക് ഫ്രം ഹോം ഉത്പന്നങ്ങൾക്ക്

രാജ്യത്തോടെ ഓൺലൈൻ വില്പന പ്ലാറ്റുഫോമുകൾ നടത്തിയ ഓഫര്‍ വില്‍പ്പനകളില്‍ ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയത് 32,000 കോടി രൂപയുടെ ഉല്പന്നങ്ങളെന്ന് റിപ്പോർട്ട്.
ഈ ഉത്സവ വില്‍പ്പനകള്‍ ഇന്ത്യയിലെ ഓണ്‍ലൈന്‍ വില്‍പ്പനകളില്‍ ഈ വര്‍ഷം 23 ശതമാനം വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നതെന്ന് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ റെഡ് സീറിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ ലാപ്ടോപ്പുകള്‍ അടക്കം 'വര്‍ക്ക് ഫ്രം ഹോം' ഉത്പന്നങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളതെന്നും ഫാഷന്‍, മൊബൈല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കും വലിയ തോതില്‍ ആവശ്യക്കാരുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബര്‍ 2 മുതല്‍ ഒക്ടോബര്‍ 10വരെയുള്ള കണക്കുകളാണ് റെഡ് സീര്‍ പുറത്തുവിട്ടത്.
ഉത്സവ വില്‍പ്പനക്കാലത്ത് ഓണ്‍ലൈന്‍ വിപണിയില്‍ 64 ശതമാനം വിപണി വിഹിതം നേടി ഫ്ലിപ്പ്കാര്‍ട്ടാണ് ആധിപത്യം നേടിയത്. അതേ സമയം ആമസോണിന് 28 ശതമാനമാണ് വിപണി വിഹിതം.
കോവിഡ് മൂലം സാധാരണ വിപണിയില്‍ മാന്ദ്യം നേരിട്ടുകൊണ്ടിരിക്കെയാണ് ഓണ്‍ലൈന്‍ സ്റ്റോറുകള്‍ കളം പിടിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha