ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 323 പോയന്റ് ഉയര്‍ന്ന് 59,901ലും നിഫ്റ്റി 88 പോയന്റ് നഷ്ടത്തില്‍ 17,623ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... രണ്ടു ദിവസത്തെ മുന്നേറ്റത്തിനു ശേഷമാണ് വിപണിയില്‍ വീണ്ടും തളര്‍ച്ച. നിഫ്റ്റി 17,700ന് താഴെയെത്തി. സെന്‍സെക്സ് 323 പോയന്റ് ഉയര്‍ന്ന് 59,901ലും നിഫ്റ്റി 88 പോയന്റ് നഷ്ടത്തില്‍ 17,623ലുമാണ് വ്യാപാരം തുടങ്ങിയത്.
മാരുതി സുസുകി, എച്ച്ഡിഎഫ്സി ബാങ്ക്, എല്‍ആന്‍ഡ്ടി, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. മെറ്റല്‍ ഒഴികെയുള്ള സെക്ടറല്‍ സൂചികകളില്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി ഐടി, റിയാല്‍റ്റി സൂചികകള്‍ ഒരു ശതമാനത്തിലേറെ നഷ്ടത്തിലാണ്.
ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. എന്‍ടിപിസി, പവര്‍ഗ്രിഡ് കോര്‍പ്, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, നെസ് ലെ, ഐടിസി, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലുള്ളത്.
"
https://www.facebook.com/Malayalivartha