എ ഐ ഐ എം സില്‍ 200 സ്‌റ്റാഫ് നഴ്‌സ്

ഭുവനേശ്വറിലെ ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിില്‍ സ്‌റ്റാഫ് നഴ്‌സ് ഗ്രേഡ് ണ്ടണ്ട തസ്‌തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 200 ഒഴിവുകളുണ്ട്. 11 മാസത്തെ കരാര്‍ നിയമനമാണ്. സഅപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 20. ഒഴിവ്: 200(ജനറല്‍-101, ഒബിസി-54, എസ്‌സി-30, എസ്‌ടി- 15).
യോഗ്യത: മെട്രിക്കുലേഷന്‍/തത്തുല്യം, ജനറല്‍ നഴ്‌സിങ് ആന്‍ഡ്‌മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ്/പുരുഷന്‍മാര്‍ക്ക് തത്തുല്യ സര്‍ട്ടിഫിക്കറ്റ്, സ്‌റ്റേറ്റ് നഴ്‌സിങ് കൗണ്‍സിലില്‍ എ ഗ്രേഡ് നഴ്‌സസ്‌ആന്‍ഡ് മിഡ്‌വൈഫ് റജിസ്‌ട്രേഷന്‍/പുരുഷന്‍മാര്‍ക്ക് തത്തുല്യയോഗ്യത. എംഎസ്‌സി(നഴ്‌സിങ്), കംപ്യൂട്ടര്‍ പരിജ്‌ഞാനമുള്ളവര്‍ക്കുമുന്‍ഗണന. പ്രായം: 30 വയസ് കവിയരുത്.
അപേക്ഷാഫീസ്: 500 രൂപ (പട്ടികവിഭാഗക്കാര്‍ക്ക് 200 രൂപ).ഫീസടയ്‌ക്കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍നല്‍കിയിട്ടുണ്ട്. അപേക്ഷിക്കേണ്ട വിധം ഉള്‍പ്പെടെ വിശദവിവരങ്ങള്‍ക്ക് www.aiimsbhubaneswar എന്ന വെബ്‌സൈറ്റ് കാണുക.വിലാസം: The administrative Officer, All India Institute of Medical Sciences, bhuvaneswar, Sijuna, Post.Dumuduma, Bhubaneswar- 751019.
https://www.facebook.com/Malayalivartha