റെയിൽവേയിൽ 1092 അപ്രന്റിസ് ഒഴിവുകൾ . അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 31

നോർത്തേൺ റെയിൽവേ വിവിധ യൂണിറ്റുകളിൽ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1092ഒഴിവുകളുണ്ട്.
ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31. പരസ്യനമ്പർ: RRC/NR 02/2018/Apprentice Act
മെക്കാനിക്ക് ഡീസൽ, ഇലക്ട്രീഷ്യൻ, ഫിറ്റർ, കാർപെന്റർ, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, വെൽഡർ ഗ്യാസ് ആൻഡ് ഇലക്ട്രിക്ക്, പെയിന്റർ ജനറൽ, ടർണർ, മെറ്റീരിയൽ ഹാൻഡ്‌ലിങ് എക്യുപ്മെന്റ് മെക്ക് കം ഓപ്പറേറ്റർ, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനർ, വയർമാൻ, കംപ്യൂട്ടർ ഓപറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ്, ഒാഫ്സെറ്റ് മെഷീൻ മൈൻഡർ, ബുക്ക് ബൈൻഡർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്)/വെൽഡർ സ്ട്രക്ചറൽ, മേസൺ(ബിൽഡിങ് കൺസ്ട്രക്‌ഷൻ), മെഷിനിസ്റ്റ്, ഇലക്ട്രീഷ്യൻ എന്നീ ട്രേഡുകളിലാണ് ഒഴിവ്.
യോഗ്യത: കുറഞ്ഞതു മൊത്തം 50% മാർക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം (10+2 പരീക്ഷാരീതി), കൂടാതെ ബന്ധപ്പെട്ട ട്രേഡുകളിൽ ഐടിഐ ജയം(എൻസിവിടി/എസ്‌സിവിടി) .
15 നും 24 നും മദ്ധ്യേ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാം . 2019 ജനുവരി 31അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. മറ്റ് ഇളവുകൾ ചട്ടപ്രകാരം.
യോഗ്യതാ പരീക്ഷയിലെ മാർക്കിന്റെ അടിസ്‌ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷാഫീസ്: 100 രൂപ.
ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.rrcnr.org എന്ന വെബ്സൈറ്റ് മുഖേന ഓ ൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷകർക്ക് ഇമെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ ഉണ്ടായിരിക്കണം.
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനു മുൻപ് അപേക്ഷകർ ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്. വിവിധ തസ്തികകളിലേക്ക് ഒന്നിലേറെ അപേക്ഷ അയയ്ക്കേണ്ടതില്ല. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
https://www.facebook.com/Malayalivartha



























