ഈ ജോലികൾക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 31

ജനുവരി 31 നു മുൻപ് അപേക്ഷിക്കേണ്ട ഒഴിവുകൾ ഇവയാണ്
കൺസ്ട്രക്ഷൻ കോർപറേഷനിൽ നിരവധി ഒഴിവുകൾ
കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡ് കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തും. പ്രോജക്ട് എൻജിനിയർ 03, അസി. പ്രോജക്ട് എൻജിനിയർ 10, എൻജിനിയറിങ് അസി. ഗ്രേഡ് ഒന്ന് 15, എൻജിനിയറിങ് അസി. ഗ്രേഡ് രണ്ട് 17, എൻജിനിയറിങ് അസി. ഗ്രേഡ് മൂന്ന് 01 എന്നിങ്ങനെയാണ് ഒഴിവ്. സിവിൽ എൻജിനിയറിങിൽ ബിരുദം/ഡിപ്ലോമ/ ഐടിഐ യുള്ളവർക്ക് അപേക്ഷിക്കാം.
പ്രോജക്ട് എൻജിനിയർ, അസി. പ്രോജക്ട് എൻജിനിയർ ഉയർന്ന പ്രായം 60, എൻജിനിയറിങ് തസ്തികകളിലേക്ക് അസി. ഉയർന്ന പ്രായം 40 വയസ്സാണ് .താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.cmdkerala.netവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31
2 സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിൽ ഒഴിവുകൾ
സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവസ്റ്റ്മെന്റ് ഫണ്ട് ബോർഡിലെയും ടെക്നിക്കൽ റിസോഴ്സ് സെന്ററിലെയും വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സീനിയർ കൺസൽട്ടന്റ് (പ്രോജക്ട് എക്സാമിനേഷൻജനറൽ സിവിൽ വർക്സ്), കൺസൽട്ടന്റ്(പ്രോജക്ട് എക്സാമിനേഷൻ ട്രാൻസ്പോർടേഷൻ), കൺസൽട്ടന്റ് (പ്രോജക്ട് എക്സാമിനേഷൻ ബിൽഡിങ്സ് ആൻഡ് ജനറൽ സിവിൽ വർക്സ്), കൺസൽട്ടന്റ് എൻജിനിയർ, ട്രാൻസ്പോർടേഷൻ എൻജിനിയർ, റിസോഴ്സ് പേഴ്സണൽ/ കൺസൽട്ടന്റ് എക്സ്പേർട്സ് തസ്തികകളിലും ഒഴിവുകളുണ്ട് . കൂടാതെ ടെക്നിക്കൽ റിസോഴ്സ് സെന്ററിൽ ബിഐഎം/വിഡിസി എക്സപേർട്സ് ന്റെ ആര് ഒഴിവുകളും , സർവേ ആൻഡ് ഡാറ്റ പ്രോസസിങ് എക്സ്പേർത്തിന്റെ ഒരൊഴിവ് , ജിഐസ് പ്രൊഫഷണൽ ഒരൊഴിവ് , പ്രൊജക്ട് കൺട്രോൾസ് എക്സ്പേർറ്റ് തസ്തികയിലേക്ക് ഒരൊഴിവ് എന്നിങ്ങനെയും ടിആർസി എംപാനൽമെന്റ്, റിസോഴ്സ് പേഴ്സൺ ഓഫ് എമിനൻസ് തസ്തികകളിലുമായാണ് ഒഴിവുകൾ ഉള്ളത് .
അപേക്ഷ ഓൺലൈനായി അയക്കണം
www.cmdkerala.net വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 30 വൈകിട്ട് അഞ്ച്
3 ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്ലാസ്മ റിസർച്ചിൽ നിരവധി ഒഴിവുകളിലേക്ക് ജനുവരി 31 നു മുൻപ് അപേക്ഷിക്കണം
ഗുജറാത്തിലെ ഗാന്ധിനഗർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്ലാസ്മ റിസർച്ചിൽ പ്രോജക്ട് സയന്റിഫിക് അസി., പ്രോജക്ട് ട്രേഡ്സ്മാൻ, പ്രോജക്ട് സയന്റിഫിക് ഓഫീസർ, പ്രോജക്ട് ടെക്നീഷ്യൻ തസ്തികകളിൽ ഒഴിവുണ്ട്. താൽക്കാലികാടിസ്ഥാനത്തിലാണ് നിയമനം. പ്രോജക്ട് എ യിൽ പ്രോജക്ട് സയന്റിഫിക് അസിസ്റ്റൻഡിന്റെ 10 ഒഴിവുകളുണ്ട് ,
പ്രോജക്ട് ബി യിൽ 07, പ്രോജക്ട് സി യിൽ പ്രോജക്ട് സയന്റിഫിക് അസിസ്റ്റന്റ് 04, പ്രോജക്ട് ട്രേഡ്സ്മാൻ 01, പ്രോജക്ട് സയന്റിഫിക് ഓഫീസർ 03, പ്രോജക്ട് സയന്റിഫിക് അസി. 02, പ്രോജക്ട് ഇ യിൽ പ്രോജക്ട് സയന്റിഫിക് അസി. 01, പ്രോജക്ട് എഫിൽ പ്രോജക്ട് സയന്റിഫിക് അസി. 02, പ്രോജക്ട് ടെക്നീഷ്യൻ 03 ഒഴിവുകളും ,
പ്രോജക്ട് ജി യിൽ പ്രോജക്ട് സയന്റിഫിക് ഓഫീസർ 04, പ്രോജക്ട് സയന്റിഫിക് അസി. 04 പ്രോജക്ട് എച്ചിൽ പ്രോജക്ട് ടെക്നീഷ്യൻ 03 ഒഴിവുകളും ഉണ്ട് .
എൻജിനിയറിങ് ബിരുദം/ ഡിപ്ലോമ/ ഐടിഐ/ ബിഎസ്സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായം 30.
www.ipr.res.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31
https://www.facebook.com/Malayalivartha



























