ഇംഗ്ലണ്ടിൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിനു കീഴിലുള്ള ആശുപത്രികളിൽ നോർക്ക റൂട്ട്സ് നഴ്സുമാരെ നിയമിക്കുന്നു

ഇംഗ്ലണ്ടിൽ നോർക്ക റൂട്ട്സ് നഴ്സുമാരെ നിയമിക്കുന്നു. എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിനു കീഴിലുള്ള ആശുപത്രികളിൽ ആണ് നോർക്ക റൂട്ട്സ് നഴ്സുമാരെ നിയമിക്കുന്നത് .
ഇതിനായി ഒരു വർഷം പ്രവൃത്തിപരിചയമുള്ള ബിഎസ്സി / ജിഎൻഎം നഴ്സുമാരിൽ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത് .
നിലവിൽ ഐ.ഇ.എൽ.ടി.എസ് അക്കാദമിക്കിന് റൈറ്റിങ്ങിൽ 6.5, മറ്റു വിഭാഗങ്ങളിൽ 7 സ്കോറിങ് അല്ലെങ്കിൽ ഒ.ഇ.ടി.ബി ഗ്രേഡ് നേടിയവർക്കാണ് ആദ്യ ബാച്ചിൽ നിയമനം. ഐ.ഇ.എൽ.ടി.എസിൽ 6 സ്കോറിങ്ങുള്ളവർക്ക് മതിയായ യോഗ്യത നേടുന്നതിന് പരിശീലനം നൽകും.ഇതിനു ഈടാക്കുന്ന ഫീസ് പരീക്ഷക്ക് മതിയായ സ്കോറിംഗ് ലഭിക്കുന്നവർക്ക് തിരികെ നൽകും എന്നും നോർക്ക അറിയിച്ചു.
ഐ.ഇ.എൽ.ടി.എസ് ലഭിച്ചവരിൽ നിന്ന് അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർ എൻഎച്ച്എസ് ഫൗണ്ടേഷൻ നടത്തുന്ന യോഗ്യതാ പരീക്ഷ വിജയിക്കണം.
ജനുവരി 31, ഫെബ്രുവരി 12 തീയതികളിൽ അഭിമുഖം നടക്കും. 3 വർഷത്തേക്കാണ് നിയമനം. നിശ്ചിത മാതൃകയിൽ തയാറാക്കിയ ബയോഡേറ്റ, പൂരിപ്പിച്ച എൻഎച്ച്എസ് അപേക്ഷ, മറ്റ് അനുബന്ധ രേഖകൾ സഹിതം rm@norkaroots.net എന്ന മെയിൽ ഐഡിയിൽ അപേക്ഷിക്കണം.
വിവരങ്ങൾക്ക്: www.norkaroots.net, കോൾ സെന്റർ നമ്പർ: 1800 425 3939.
https://www.facebook.com/Malayalivartha



























