ഹോട്ടൽ മാനേജ്മെൻറ് സംയുക്ത പ്രവേശനപരീക്ഷ ഏപ്രിൽ 27ന് .. ആകെ 9281 സീറ്റുകൾ

ഈ വർഷത്തെ ത്രിവത്സര ഫുൾടൈം ബി.എസ്സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്ക് ഇന്ത്യയിലെ 63 ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ സംയുക്തമായി എൻട്രൻസ് പരീക്ഷ നടത്തുന്നു. ദേശീയ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ)ക്ക് ആണ് പരീക്ഷാ നടത്തിപ്പ് ചുമതല. ഏപ്രിൽ 27ന് രാവിലെ 9.30 മുതൽ 12.30 വരെ ആണ് ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (എൻ.സി.എച്ച്.എം- ജെ.ഇ.ഇ 2019). അപേക്ഷ മാർച്ച് 15 വരെ സ്വീകരിക്കും. ജനുവരി 15 മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി.
ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പ്ലസ്ടു/ഹയർ സെക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാം .
2019ൽ ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. പ്രായപരിധി 1.7.2019ൽ 25 വയസ്സ്. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 28 വയസ്സ്. ശാരീരികക്ഷമത ഉണ്ടായിരിക്കണം.
അപേക്ഷഫീസ്:
ജനറൽ, ഒ.ബി.സി, നോൺക്രീമിലെയർ വിഭാഗങ്ങൾക്ക് 800 രൂപയാണ് അപേക്ഷാ ഫീസ് . എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/ട്രാൻസ്ജെൻഡർ വിഭാഗങ്ങൾ 400 രൂപ അപേക്ഷ ഫീസ് അടച്ചാൽ മതി .മാർച്ച് 16 വരെ ഫീസ് അടക്കാം. ക്രെഡിറ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡോ നെറ്റ് ബാങ്കിങ് മുഖേനയോ ഫീസ് അടക്കാവുന്നതാണ് .
അപേക്ഷ ഓൺലൈനായാണ് സമർപ്പിക്കേണ്ടത് .അപേക്ഷ അയക്കുന്നതിനും വിശദ വിവരങ്ങൾക്കും www.ntanchn.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം
അഡ്മിറ്റ്കാർഡ് ഏപ്രിൽ മൂന്നു മുതൽ ഡൗൺലോഡ് ചെയ്യാം.
കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയുമാണ് പരീക്ഷകേന്ദ്രങ്ങൾ. പരീക്ഷഫലം മേയ് 15 നുള്ളിൽ പ്രസിദ്ധപ്പെടുത്തും.
കേരളത്തിൽ കേന്ദ്ര സർക്കാർ നടത്തുന്ന ഒരു സ്ഥാപനം മാത്രമേ ഉള്ളൂ . ഇത് തിരുവനന്തപുരത്തെ കോവളത്താണ്. സംസ്ഥാന സർക്കാറിന് കീഴിൽ കോഴിക്കോട് വെസ്റ്റ്ഹില്ലിലും സ്വകാര്യമേഖലയിൽ മൂന്നാറിലും (ഇടുക്കി) വൈത്തിരിയിലും (വയനാട്) ആണ് ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉള്ളത്.
രാജ്യത്താകെ സർക്കാർ മേഖലയിൽ 7291 സീറ്റുകളും സ്വകാര്യ മേഖലയിൽ 1990 സീറ്റുകളും ആണുള്ളത് . ഇ സീറ്റുകളിലേക്കാണ് ഇപ്പോൾ എൻ.സി.എച്ച്.എം- ജെ.ഇ.ഇ 2019 എക്സാമിനേഷൻ നടത്തുന്നത് . എൻ.സി.എച്ച്.എം- ജെ.ഇ.ഇ 2019 പരീക്ഷയുടെ റാങ്കിന്റെ അടിസ്ഥാനത്തിലായിലൊരിക്കും സംസ്ഥാനത്തു സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലുമായി ആകെ ഉള്ള 9281 സീറ്റിലേക്കുമുള്ള നിയമനങ്ങൾ
https://www.facebook.com/Malayalivartha



























