JEE മെയിൻ രണ്ടാം ഘട്ട പരീക്ഷ ഏപ്രിൽ ആറ് മുതൽ 20 വരെ

JEE മെയിൻ ഒന്നാം ഘട്ട പരീക്ഷയിലെ സ്കോർ ഉയർത്തണമെന്ന് ആഗ്രഹിക്കുന്നവർക്കും നന്നായി എഴുതിയില്ലെന്നു തോന്നിയവർക്കും പുതുതായി എഴുതണമെന്നു ആഗ്രഹിക്കുന്നവർക്കും ഏപ്രിൽ ആറ് മുതൽ 20 വരെ നടക്കുന്ന രണ്ടാം ഘട്ട പരീക്ഷക്ക് ഫെബ്രുവരി 8 മുതൽ മാർച്ച് 7 വരെ അപേക്ഷിക്കാം.
സിബിഎസ്ഇ യിൽ നിന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ഏറ്റെടുത്ത ജെഇഇ പരീക്ഷക്ക് ആദ്യമായാണ് രണ്ട് അവസരം നൽകുന്നത്. തമ്മിൽ മികച്ച സ്കോർ ആയിരിക്കും പരിഗണിക്കുക. എൻടിഎ ആദ്യമായി നടത്തുന്ന ജെഇഇ പരീക്ഷയാണെങ്കിലും മുൻ വർഷങ്ങളിൽ നിന്നും ചോദ്യങ്ങളിൽ വലിയ മാറ്റങ്ങൾ ഇല്ല. ആദ്യഘട്ടം എഴുതിയപ്പോൾ ഉണ്ടായ പോരായ്മകൾ മനസിലാക്കി ഏപ്രിലിൽ നടക്കുന്ന രണ്ടാം ഘട്ടത്തിൽ മികച്ച റാങ്ക് നേടാൻ വിദ്യാർത്ഥികൾക്ക് സാധിക്കും.
രാജ്യത്തെ എൻഐഐടികൾ, ഐഐടികൾ , മുപ്പതോളം ദേശീയ ഇൻസ്റിറ്റ്യൂകൾ എന്നിവയിലേക്കുള്ള ബിഇ, ബിടെക്, ബിആർക്ക് പ്രവേശനം ജെഇഇ മെയിൻ പരീക്ഷയുടെ റാങ്ക് അടിസ്ഥാനത്തിലാണ്. രാജ്യത്തെ ഐഐടി കളിലേക്കുള്ള പ്രവേശനം ഐസാറ്റ്, ഐസർ എന്നിവയിലേക്ക് പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ് പരീക്ഷ എഴുതാനുള്ള മാനദണ്ഡം ജെഇഇ മെയിൻ ആണ്.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി കംപ്യൂട്ടറധിഷ്ഠിത പരീക്ഷയാണ് ജെഇഇ മെയിനായി ഏർപ്പെടുത്തിയിരിക്കുന്നത്. പ്ലസ് ടു ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ 75 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്കും 75 ശതമാനം മാർക്ക് പ്രതീക്ഷിക്കുന്നവർക്കും ജെഇഇ മെയിനിനു അപേക്ഷിക്കാം. പട്ടികജാതി വർഗ വിഭാഗത്തില്പെട്ടവർക്കു 65 ശതമാനം മാർക്ക് മതിയാകും. ഒരാൾക്ക് മൂന്നു വര്ഷം വരെ തുടർച്ചയായി എഴുതാം. 2017 ലോ 2018 ലോ പ്ലസ് ടു പരീക്ഷ പാസ്സായവർക്കും 2019 ൽ പ്ലസ് ടു പരീക്ഷ എഴുതുന്നവർക്കും ജെഇഇ മെയിൻ ഇത്തവണ എഴുതാം.
രണ്ടു പേപ്പറുകളാണ് ജെഇഇ മെയിനിനു ഉള്ളത്. പേപ്പർ -1 ബി ടെക്, ബി ഇ എന്നിവയും പേപ്പർ -2 ബിആർക്ക്, ബിപ്ലാനിംഗ് എന്നിവയാണിത്. ജെഇഇ മെയിൻ പരീക്ഷ സമയം മൂന്നു മണിക്കൂറാണ്. 90 ചോദ്യങ്ങൾ ഉണ്ടാകും. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ നിന്നും 30 വീതം ചോദ്യങ്ങൾ ഉണ്ടാകും. 360 ആണ് മൊത്തം മാർക്ക് . പേപ്പർ 2 ന് മാത്തമാറ്റിക്സ്, ആപ്റ്റിട്യൂട് , ഡ്രോയിങ് ടെസ്റ്റ് എന്നിവയിൽ നിന്ന് 82 ചോദ്യങ്ങൾ ഉണ്ടാകും. 360 ആണ് മൊത്തം മാർക്ക്. അപേക്ഷ www.jeemain.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
https://www.facebook.com/Malayalivartha



























