സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ 605 ഒഴിവുകള്‍

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴില്‍ പശ്ചിമബംഗാളിലെ ബേണ്‍പൂരില്‍ പ്രവര്‍ത്തിക്കുന്ന ഐ.ഐ.എസ്.സി.ഒ.സ്റ്റീല്‍ പ്ലാന്റിലേക്ക് ഓപ്പറേറ്റര്‍ കം ടെക്‌നീഷ്യന്‍ (ട്രെയിനി, അറ്റന്‍ഡന്റ് കം ടെക്‌നീഷ്യന്‍ ട്രെയിനി), ഓപ്പറേറ്റര്‍ കം ടെക്‌നീഷ്യന്‍ (ബോയ്‌ലര്‍ ഓപ്പറേറ്റര്‍) തസ്‌തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യ വിജ്ഞാന നമ്പര്‍ 2013/1 മൂന്നു തസ്‌തികളിലെ വിവിധ ഭാഗങ്ങളിലായി ആകെ 605 ഒഴിവുകളുണ്ട്. എഴുത്തുപരീക്ഷ , അഭിമുഖം ശാരീരികക്ഷമതാ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
1, ഓപ്പറേറ്റര്‍ കം ടെക്‌നീഷ്യന്‍ (ട്രെയിനി)
യോഗ്യത: മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, മെറ്റലോജി, കെമിക്കല്‍,സെറാമിക്‌സ്, സിവില്‍, ഇന്‍സ്‌ട്രുവെന്റേഷന്‍ ബ്രാഞ്ചുകളില്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് മൂന്നു വര്‍ഷത്തെ ഫുള്‍ ടൈം എഞ്ചിനീയറിംഗ് ഡിപ്ലോമ
2 അറ്റന്‍ഡന്റ് കം ടെക്‌നീഷ്യന്‍ (ട്രെയിനി)
യോഗ്യത: എസ്.എസ്.എല്‍.സിയും ഫിറ്റര്‍, വെല്‍ഡര്‍, ഇലക്‌ട്രീഷ്യന്‍, എയര്‍ കണ്ടീഷനിംഗ്, റഫ്രിജറേഷന്‍, ഡ്രോട്ട്‌സ്‌മാന്‍, മെഷീനിസ്റ്റ്, ടര്‍ണര്‍, ഇന്‍സ്‌ട്രുമെന്റ് മെക്കാനിക്ക്, ഇലക്‌ട്രോണിക് മെക്കാനിക്ക്, മേസണ്‍, മെഷീനിസ്റ്റ്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ പ്രോഗ്രാമിങ് ട്രേഡുകളില്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റും.
3 ഓപ്പറേറ്റര്‍ കം ടെക്‌നീഷ്യന്‍ (ബോയ്‌ലര്‍ ഓപ്പറേറ്റര്‍)
യോഗ്യത: രണ്ടാം ക്ലാസ് മാര്‍ക്കോടെ മൂന്നു വര്‍ഷത്തെ ഫുള്‍ടൈം എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ ഒന്നാം ക്ലാസ് മാര്‍ക്കോടെ ബോയ്‌ലര്‍ കോമ്പിറ്റന്‍സി സര്‍ട്ടിഫിക്കറ്റ്.
പ്രായം: 01-01-2013-ന് 28 വയസ്സില്‍ കൂടരുത്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചും, ഒ.ബി.സിക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ പ്രായ ഇളവ് ലഭിക്കും. വികലാംഗര്‍ക്കും, വിമുക്തഭടര്‍ക്കും ചട്ടപ്രകാരവും.
ഓപ്പറേറ്റര്‍ കം ടെക്‌നീഷ്യന്‍ ട്രെയിനികളായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രണ്ടു വര്‍ഷത്തെ പരിശീലനമുണ്ടാകും. അറ്റന്‍ഡന്റ് കം ടെക്‌നീഷ്യന്‍ ട്രെയിനികളുടെ പരിശീലനകാലം രണ്ടു വര്‍ഷത്തിലും അധികം നീളാന്‍ സാധ്യതയുണ്ട്. ഈ കാലയളവില്‍ അറ്റന്‍ഡന്റ് കം ടെക്‌നീഷ്യന്‍ ട്രെയിനികള്‍ക്ക് ആദ്യ വര്‍ഷം 8600 രൂപയും, രണ്ടാം വര്‍ഷം 10,000 രൂപയും സ്റ്റൈപ്പന്‍ഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 8630-12080 ശമ്പള സ്‌കെയിലില്‍ സ്ഥിരനിയമനം നല്‍കും. ഓപ്പറേറ്റര്‍ കം ടെക്‌നീഷ്യന്‍ ട്രെയിനികള്‍ക്ക് പരിശീലന കാലയളവിലെ ആദ്യവര്‍ഷം 10,700 രൂപയും, രണ്ടാം വര്‍ഷം 12,200 രൂപയുമാണ് സ്റ്റൈപന്‍ഡ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 9160-13150 ശമ്പള സ്‌കെയിലില്‍ സ്ഥിരനിയമനം ലഭിക്കും.
അപേക്ഷിക്കേണ്ട വിധം: www.sail.co.in എന്ന വെബ് സൈറ്റില്‍
പ്രസിദ്ധീകരിച്ചിട്ടുള്ള വിശദമായ വിജ്ഞാപനം വായിച്ചു മനസ്സിലാക്കണം. ഇതേ വെബ്‌സെറ്റ് വഴി ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ ലൈന്‍ രജിസ്‌ട്രേഷനുളള അവസാന തീയതി: മെയ് 13.
https://www.facebook.com/Malayalivartha