ഒമാനില്‍ സ്വകാര്യ മേഖലയിലെ നിരവധി തസ്തികകളില്‍ വിസാവിലക്ക് ശക്തമാകുന്നു. . സ്വദേശിവത്കരണം വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് ഈ ഉത്തരവ്.

ഒമാനില്‍ സ്വകാര്യ മേഖലയിലെ നിരവധി തസ്തികകളില്‍ വിസാവിലക്ക് ശക്തമാകുന്നു. . സ്വദേശിവത്കരണം വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് ഈ ഉത്തരവ്. മാനേജീരിയല്‍, അഡ്മിനിസ്‌ട്രേറ്റിവ്, തസ്തികകളില്‍ പുതിയ വിസ അനുവദിക്കുന്നതിനാണ് മാനവ വിഭവശേഷി മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയത്. മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ അബ്ദുള്ള അല്‍ ബക്‌റിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.
സ്വകാര്യ മേഖലയിലെ അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍, അസി.ജനറല്‍ മാനേജര്‍, ഹ്യൂമന്‍ റിസോഴ്‌സസ് മാനേജര്‍, ട്രെയ്‌നിംഗ് മാനേജര്‍, പബ്ലിക് റിലേഷന്‍സ് മാനേജര്‍, ഫോളോ അപ് മാനേജര്‍, എംപ്ലോയി അഫെയേഴ്‌സ് മാനേജര്‍, അസി. മാനേജര്‍ എന്നി തസ്തികകള്‍ക്ക് പുറമെ അഡ്മിനിസ്‌ട്രേറ്റിവ്, ക്ലറിക്കല്‍ തസ്തികകളിലും പുതുതായി വിദേശികളെ ജോലിക്കെടുക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
സമ്പൂര്‍ണ വിസാ വിലക്ക് ഏര്‍പ്പെടുത്തിയിയ തസ്തികകളില്‍ ജോലി ചെയുന്നവര്‍ക്ക് നിലവില്‍ വിസാ കാലാവധി കഴിയുന്നത് വരെ ജോലിയില്‍ തുടരാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ശേഷം വിസ പുതുക്കി നൽകില്ല.
സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണവും വിസാ വിലക്കുകളും നിമിത്തം ഒമാനിലെ വിദേശികളുടെ എണ്ണത്തിൽ ഇപ്പോൾ തന്നെ കാര്യമായ കുറവുണ്ട്
അഡ്‌മിനിസ്‌ട്രേറ്റിവ്, ക്ലറിക്കൽ തസ്തികകൾ അടക്കം പുതുതായി വിസാ വിലക്ക് ഏർപ്പെടുത്തിയ തസ്തികകളിലെല്ലാം ധാരാളം മലയാളികൾ ജോലിചെയ്യുന്നുണ്ട്. അതിനാൽ, പുതിയ ഉത്തരവ് മലയാളികളുടെയടക്കം ഉള്ള പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക് തിരിച്ചു പോരേണ്ട സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്
നേരെത്ത ഒമാനില്‍ സ്വദേശിവത്കരണം കര്‍ശനമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. കൂടുതല്‍ സ്വദേശിക്കള്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടിയാണ് രാജ്യം സ്വീകരിക്കുന്നത്. ഒമാനിൽ വിദേശി ജനസംഖ്യ ഇപ്പോൾ തന്നെ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha