കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാളികേര വികസന ബോര്‍ഡില്‍ ജൂണിയര്‍ സ്റ്റെനോഗ്രാഫര്‍, എല്‍ഡി ക്ലര്‍ക്ക്, മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

നാളികേര വികസന ബോര്‍ഡില്‍ അവസരം
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാളികേര വികസന ബോര്‍ഡില്‍ ജൂണിയര്‍ സ്റ്റെനോഗ്രാഫര്‍, എല്‍ഡി ക്ലര്‍ക്ക്, മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് അഞ്ച്.
ജൂണിയര്‍ സ്റ്റെനോഗ്രാഫര്‍: മൂന്ന് ഒഴിവുകളാണ് ഉള്ളത്
യോഗ്യത: പത്താംക്ലാസ് വിദ്യാഭ്യാസത്തോടൊപ്പം മിനിറ്റില്‍ 80 വാക്ക് ഷോര്‍ട്ട് ഹാന്‍ഡ്, ടൈപ്പിംഗില്‍ മിനിറ്റില്‍ 40 വാക്ക് വേഗം എന്നിവയും ഉണ്ടായിരിക്കണം .
പ്രായം: 30 വയസ്.
ലോവര്‍ ഡിവിഷന്‍ ക്ലർക്ക് : മൂന്ന് ഒഴിവുകളാണ് ഉള്ളത്
യോഗ്യത: പത്താംക്ലാസ്വിജയവും മിനിറ്റില്‍ 40 വാക്ക് ടൈപ്പിംഗ് വേഗവുമാണ് മിനിമം യോഗ്യത .അപേക്ഷിക്കുന്നവർക്ക് പ്രായം 30 വയസ് കൂടാൻ പാടില്ല .
മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ്: ഏഴ് ഒഴിവുകളിലേക്ക് പത്താംക്ലാസ് പാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം ..പ്രായം: 18- 25 നും ഇടക്കായിരിക്കണം
അപേക്ഷ ഫീസ്: 100 രൂപ. ചെയര്‍മാന്‍ നാളികേര വികസന ബോര്‍ഡിന്‍റെ പേരില്‍ കൊച്ചിയില്‍ മാറാവുന്ന ഡിഡിയായി ഫീസ് അടയ്ക്കാം.
അപേക്ഷ അയയ്‌ക്കേണ്ടവിധം: www.coconutboard.nic.in വെബ്‌സൈറ്റിലെ വിജ്ഞാപനം വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷയുടെ മാതൃക വെബ്‌സൈറ്റില്‍ ലഭിക്കും.
അപേക്ഷ അയയ്‌ക്കേണ്ട വിലാസം:
Chairman,
Coconut Development Board,
Kera Bhavan, SRV Road, Kochi- 682 011.
https://www.facebook.com/Malayalivartha