ഛത്തീസ്ഢിലെ റായ്പുരിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) നഴ്സിങ് ഓഫീസര്‍ (സ്റ്റാഫ് നഴ്സ് -ഗ്രേഡ് II) തസ്തികയിലേക്കു അപേക്ഷകൾ ക്ഷണിച്ചു .അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ജൂലായ് 21

ഛത്തീസ്ഢിലെ റായ്പുരിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) നഴ്സിങ് ഓഫീസര്‍ (സ്റ്റാഫ് നഴ്സ് -ഗ്രേഡ് II) തസ്തികയിലേക്കു അപേക്ഷകൾ ക്ഷണിച്ചു .അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ജൂലായ് 21 ആണ്
ആകെ 200 ഒഴിവുകൾ ഉള്ളതിൽ ജനറല്‍ 79, ഒ.ബി.സി. 56, എസ്.സി. 29, എസ്.ടി. 16, ഇ.ഡബ്ല്യു.എസ്. 20 എന്നിങ്ങനെ സംവരണം ചെയ്തിരിക്കുന്നു.
യോഗ്യത: ഇനി പറയുന്ന യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാനുള്ള അർഹതയുള്ളത്
ബി.എസ്‌സി. (ഓണേഴ്സ്) നഴ്സിങ്/ബി.എസ്‌സി. നഴ്സിങ്/ബി.എസ്‌സി. (പോസ്റ്റ് സര്‍ട്ടിഫിക്കറ്റ്)/അംഗീകൃത സ്ഥാപനത്തില്‍നിന്ന് പോസ്റ്റ് ബേസിക് ബി.ബി.എസ്‌സി. നഴ്സിങ്, സ്റ്റേറ്റ്/ ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിന്റെ നഴ്സസ് ആന്‍ഡ് മിഡ്വൈഫ് രജിസ്ട്രേഷന്‍ അല്ലെങ്കില്‍ ജനറല്‍ നഴ്സിങ് മിഡ് വൈഫറിയില്‍ ഡിപ്ലോമ, സ്റ്റേറ്റ്/ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിന്റെ നഴ്സസ് ആന്‍ഡ് മിഡ്വൈഫ് രജിസ്ട്രേഷന്‍, കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയില്‍ രണ്ടുവര്‍ഷത്തെ പരിചയം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം
യോഗ്യതകള്‍ അംഗീകൃത സര്‍വകലാശാല അല്ലെങ്കിൽ നഴ്സിങ് കൗണ്‍സില്‍ അംഗീകൃത ഇന്‍സ്റ്റിറ്റ്യൂട്ട് അല്ലെങ്കിൽ ബോര്‍ഡില്‍നിന്നായിരിക്കണം.
പ്രായം: 18-30 വയസ്സ്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നും വര്‍ഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും നിയമാനുസൃത ഇളവ് ലഭിക്കും. യോഗ്യതയും പ്രായവും പരിചയവും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് കണക്കാക്കുക.
ശമ്പളം: 44900--142400 രൂപ ആയിരിക്കും .
പരീക്ഷ: തിരഞ്ഞെടുപ്പിന്റെ ഭാഗമായി 90 മിനിറ്റ് ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ഉണ്ടായിരിക്കും. പരമാവധി നൂറുമാര്‍ക്കുള്ള പരീക്ഷക്ക് തെറ്റുത്തരത്തിന് 0.25 നെഗറ്റീവ് മാര്‍ക്കുമുണ്ട്.
അപേക്ഷാ ഫീസ്: എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 800 രൂപയും മറ്റുള്ളവര്‍ക്ക് 1000 രൂപയും. (ഭിന്നശേഷിക്കാര്‍ക്ക് ഫീസ് ബാധകമല്ല). ഓണ്‍ലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്.
അപേക്ഷ: ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. www.aiimsraipur.edu.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചുമനസ്സിലാക്കി ഇതേ വെബ്സൈറ്റ് വഴി അപേക്ഷിക്കണം.
വിജ്ഞാപനത്തില്‍ നിര്‍ദേശിച്ച മാതൃകയില്‍ സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോയും അപ് ലോഡ് ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ജൂലായ് 21.......
https://www.facebook.com/Malayalivartha