മലമ്പുഴ ഗിരിവികാസ് സ്‌കൂളില്‍ പ്രോജക്‌ട് കോഡിനേറ്റര്‍, ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ വാര്‍ഡന്‍, സൂപ്പര്‍വൈസര്‍ ഒഴിവുകള്‍; സെപ്തംബര്‍ 16 നകം അപേക്ഷിക്കുക

മലമ്പുഴ ഗിരിവികാസ് സ്‌കൂളില്‍ പ്രോജക്‌ട് കോഡിനേറ്റര്‍, ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ വാര്‍ഡന്‍ -സൂപ്പര്‍വൈസര്‍ എന്നിങ്ങനെ ഒഴിവുകള്‍ ഉണ്ട്. സ്‌കൂളില്‍ മുഴുവന്‍ സമയവും താമസിച്ച് ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ അപേക്ഷിച്ചാൽ മതിയാകും. പ്രോജക്‌ട് കോഡിനേറ്റര്‍ ഒഴിവിലേക്ക് അപേക്ഷിക്കുന്നവർക്ക് ഏതെങ്കിലും പഠന വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ബിഎഡും അല്ലെങ്കില്‍ എം.എസ്.ഡബ്ല്യൂവുമാണ് യോഗ്യതയായി പരിഗണിക്കുക. പ്രതിമാസം 15,000 രൂപയാണ് ശമ്പളം. വാര്‍ഡന്‍ - സൂപ്പര്‍വൈസര്‍ ഒഴിവിലേക്ക് അപേക്ഷിക്കുന്നവർക്ക് ബിരുദമാണ് യോഗ്യതയായി കണക്കാക്കുന്നത്. 12,000 രൂപയാണ് ശമ്പളം.
ഹോണറേറിയം. പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണനയുണ്ട്. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ ഈ വിലാസത്തിലോ മെയിലിലോ അയക്കുക്കക. വിലാസം , ജില്ലാ യൂത്ത് കോഡിനേറ്റര്‍ ആന്‍ഡ് പ്രോജക്‌ട് ഡയറക്ടര്‍, ഗിരിവികാസ്, മലമ്ബുഴ, പാലക്കാട് 678651 . മെയിൽ അഡ്രസ്സ് girivikaspalakkad@gmail.com . അപേക്ഷിക്കുന്നവർ സെപ്തംബര്‍ 16 നകം അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് : 0491 2505024, 9447632362 എന്നീ നമ്പറുകളിൽ വിളിക്കുക.
https://www.facebook.com/Malayalivartha

























