പ്ലാന്റ് എഞ്ചിനീയര്‍ കരാര്‍ നിയമനം അപേക്ഷ ക്ഷണിച്ചു; അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 4

കോന്നിയില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് (സി.എഫ്.ആര്‍.ഡി) ന്റെ കീഴില്‍ എറണാകുളം ജില്ലയില്‍ ഇലഞ്ഞി പഞ്ചായത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പഴം പച്ചക്കറി സംസ്‌കരണശാലയിൽ ജോലിക്ക് അവസരം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടക്കുക. പ്ലാന്റ് എഞ്ചിനീയര്‍ നിയമനത്തിനായിട്ടാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ശമ്പളം 35000 രൂപ . മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലോ ഡിസൈന്‍ ഇന്‍സ്ട്രുമെന്റേഷനിലോ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത എം.ടെക് ബിരുദം, ഡിസൈന്‍ /പ്ലാന്റ് മെഷിനറി രംഗത്ത് രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും ഈ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനുളള പരിചയവുമാണ് അപേക്ഷകർക്ക് വേണ്ടുന്ന യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 4. കൂടുതൽ വിവരങ്ങൾക്ക് www.supplycokerala.com എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha


























