എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് നേവിയില്‍ അവസരം

ഇന്ത്യന്‍ നേവിയുടെ എക്‌സിക്യൂട്ടീവ്, ടെക്‌നിക്കല്‍ ബ്രാഞ്ചുകളില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫിസറാകാന്‍ എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
അവിവാഹിതരായ പുരുഷന്‍മാര്‍ക്കാണ് അവസരം. എക്‌സിക്യൂട്ടീവ് (ജനറല്‍ സര്‍വീസ്/ ഹൈഡ്രോ കേഡര്‍), ടെക്‌നിക്കല്‍ (ജനറല്‍ സര്‍വീസ്, സബ്മറൈന്‍)എന്നീ വിഭാഗങ്ങളിലാണ് നിയമനം.
ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് നാല് 2016 ജനുവരിയില്‍ ഏഴിമല നാവിക അക്കാദമിയില്‍ കോഴ്‌സ് തുടങ്ങും.
യോഗ്യത:താഴെ പറയുന്ന വിഷയങ്ങളില്‍ കുറഞ്ഞത് മൊത്തം65% മാര്‍ക്കോടെ ബിഇ/ബിടെക്.എക്‌സിക്യൂട്ടീവ് ബ്രാഞ്ച്എക്‌സിക്യൂട്ടീവ് (ജനറല്‍ സര്‍വീസ്/ഹൈഡ്രോ കേഡര്‍) ബ്രാഞ്ച്:
ഏതെങ്കിലും വിഷയത്തില്‍ ബിഇ/ബിടെക്.ടെക്‌നിക്കല്‍ ബ്രാഞ്ച് (ജനറല്‍ സര്‍വീസ്)എന്‍ജിനീയറിങ്(E) ബ്രാഞ്ച്: മെക്കാനിക്കല്‍/മറൈന്‍/സഓട്ടോമോട്ടീവ്/മെക്കട്രോണിക്‌സ്/ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് പ്രൊഡക്ഷന്‍/മെറ്റലര്‍ജി/ഏയ്‌റോനോട്ടിക്കല്‍/ എയ്‌റോസ്‌പേസ്/ ബിഎസ്മറൈന്‍ എന്‍ജിനീയറിങ്,ഇലക്ട്രിക്കല്‍(L)
ബ്രാഞ്ച്: ഇലക്ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്/ടെലി കമ്യൂണിക്കേഷന്‍/ഇന്‍സ്ട്രമെന്റേഷന്‍/ഇന്‍സ്ട്രമെന്റേഷന്‍ആന്‍ഡ് കണ്‍ട്രോള്‍/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രമെന്റേഷന്‍/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/പവര്‍എന്‍ജിനീയറിങ്/കണ്‍ട്രോള്‍ സിസ്റ്റം എന്‍ജിനീയറിങ്/പവര്‍ഇലക്‌ട്രോണിക്‌സ്‌ടെക്‌നിക്കല്‍ ബ്രാഞ്ച്
(സബ് മറൈന്‍ സ്‌പെഷലൈസേഷന്‍)എന്‍ജിനീയറിങ് ബ്രാഞ്ച്: മെക്കാനിക്കല്‍/ മറൈന്‍/സഓട്ടോമോട്ടീവ്/മെക്കട്രോണിക്‌സ്/ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് പ്രൊഡക്ഷന്‍/മെറ്റലര്‍ജി/ഏയ്‌റോനോട്ടിക്കല്‍/ എയ്‌റോസ്‌പേസ്/ ബിഎസ് മറൈന്‍എന്‍ജിനീയറിങ്/ഇന്‍സ്ട്രമെന്റേഷന്‍/ഇന്‍സ്ട്രമെന്റേഷന്‍ ആന്‍ഡ്കണ്‍ട്രോള്‍/ഓട്ടമേഷന്‍ ആന്‍ഡ് റോബോട്ടിക്‌സ്/ ഇന്‍ഡസ്ട്രിയല്‍എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്‌മെന്റ്/ പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്.
ഇലക്ട്രിക്കല്‍ ബ്രാഞ്ച്: ഇലക്ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്/കണ്‍ട്രോള്‍/ടെലികമ്യൂണിക്കേഷന്‍/ഇന്‍സ്ട്രമെന്റേഷന്‍/ പവര്‍ എന്‍ജിനീയറിങ്/ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ കണ്‍ട്രോള്‍ സിസ്റ്റം എന്‍ജിനീയറിങ്/ പവര്‍ ഇലക്‌ട്രോണിക്‌സ്.ഒന്നിലേറെ കേഡറുകളിലേക്ക് അപേക്ഷിക്കാന്‍ യോഗ്യതയുള്ളവര്‍ ഒരപേക്ഷ മാത്രം സമര്‍പ്പിച്ചാല്‍ മതി. ഇവര്‍ തങ്ങളുടെ പ്രിഫറന്‍സ് മുന്‍ഗണനാ ക്രമത്തില്‍ ബന്ധപ്പെട്ട കോളത്തില്‍ പൂരിപ്പിക്കണം.അപേക്ഷിക്കേണ്ട വിധം: www.joinindiannavy.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഇ-ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാം.വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.joinindiannavy.gov.in
https://www.facebook.com/Malayalivartha