വൈദ്യുതി റഗുലേറ്ററി കമ്മീഷനില്‍ നിയമ അംഗം ഒഴിവ്; പ്രതിമാസ ശമ്ബളം 1,82,200; അപേക്ഷിക്കേണ്ടുന്ന അവസാന തീയതി 26

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനില്‍ ഒഴിവ് വരുന്ന ഒരു അംഗ(നിയമം)ത്തിന്റെ ഒഴിവിലേക്ക് ഊര്‍ജ്ജവകുപ്പ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. അപേക്ഷകര്‍ നിയമ പരിജ്ഞാനവും, പ്രാവീണ്യവും ഉള്ളവരും ജില്ലാ ജഡ്ജിയായോ ഹൈക്കോടതി ജഡ്ജിയായോ നിയമിക്കപ്പെടാന്‍ യോഗ്യതയുള്ളതോ ആയിരിക്കണം. അല്ലെങ്കില്‍ ജുഡീഷ്യല്‍ ഓഫീസര്‍ പദവിയിലുള്ളതോ ഉണ്ടായിരുന്നതോ ആയ വ്യക്തിക്കും അപേക്ഷിക്കാം. അഞ്ച് വര്‍ഷമാണ് അംഗത്തിന്റെ ഔദ്യോഗിക കാലാവധി.
പ്രതിമാസ ശമ്ബളം 1,82,200 രൂപയും ചട്ടപ്രകാരമുള്ള മറ്റ് അലവന്‍സുകളും ലഭിക്കും. അപേക്ഷ നിശ്ചിത പ്രഫോര്‍മയില്‍ അനുബന്ധരേഖകള്‍ സഹിതം 26ന് വൈകിട്ട് അപേക്ഷ അയ്ക്കുക. അഞ്ചിനകം സെക്രട്ടറി, ഊര്‍ജ്ജ(എ)വകുപ്പ്, കേരള സര്‍ക്കാര്‍, ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ്, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ രജിസ്റ്റേര്‍ഡ് തപാലില്‍ അയക്കണം. വിജ്ഞാപനം സംബന്ധിച്ച വിശദാംശങ്ങള്‍ www.kerala.gov.in, www.kseb.in, www.erckerala.org എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കുന്നതാണ്.
https://www.facebook.com/Malayalivartha