കേന്ദ്രസര്‍വീസില്‍ 269 ജിയോളജിസ്റ്റ്

ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ ജിയോളജിസ്റ്റ്, ജിയോ ഫിസിസ്റ്റ്, കെമിസ്റ്റ് തസ്തികകളിലും സെന്‍ട്രല്‍ഗ്രൗണ്ട് വാട്ടര്‍ബോര്‍ഡില്‍ ജൂനിയര്‍ ഹൈഡ്രോളജിസ്റ്റ് തസ്തികയിലുമായി 269 ഒഴിവുകളിലേക്കു യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു.
മേയ് 23നുനടത്തുന്ന ജിയോളജിസ്റ്റ്‌സ് എക്‌സാമിനേഷന്‍-2015 മുഖേനയാണു തിരഞ്ഞെടുപ്പ്.ഓണ്‍ലൈന്‍ വഴി മാത്രമാണ്അപേക്ഷ സ്വീകരിക്കുന്നത് www.upsconline.nic.inn എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ അയയ്ക്കാം.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:മാര്‍ച്ച് 20
തസ്തിക, ഒഴിവ് തുടങ്ങിയ വിശദവിവരങ്ങള്‍ ചുവടെ.
കാറ്റഗറി-I (ജിയോളജിക്കല്‍സര്‍വേ ഓഫ് ഇന്ത്യ, മിനിസ്ട്രിഓഫ് മൈന്‍സിന് കീഴിലുള്ളതസ്തിക)
1. ജിയോളജിസ്റ്റ് , ഗ്രൂപ്പ് -എ:150 ഒഴിവ്.
2. ജിയോഫിസിസ്റ്റ് ഗ്രൂപ്പ് -എ: 40 ഒഴിവ്.
3. കെമിസ്റ്റ്, ഗ്രൂപ്പ്-എ: 50 ഒഴിവ്.കാറ്റഗറി-II( സെന്‍ട്രല്‍ ഗ്രൗണ്ട്‌വാട്ടര്‍ ബോര്‍ഡ്, മിനിസ്ട്രി ഓഫ്‌വാട്ടര്‍ റിസോഴ്‌സസിനു കീഴിലുള്ള തസ്തിക)
1. ജൂനിയര്‍ ഹൈഡ്രോജിയോളജിസ്റ്റ് (സയന്റിസ്റ്റ്ബി) ഗ്രൂപ്പ് എ: 29 ഒഴിവ്.
പ്രായം
ജിയോളജിസ്റ്റ്, ഗ്രൂപ്പ് -എ,ജിയോഫിസിസ്റ്റ് ഗ്രൂപ്പ് -എ,കെമിസ്റ്റ്, ഗ്രൂപ്പ്-എ: 21-32. 1983ജനുവരി രണ്ടിനു മുന്‍പോ 1994ജനുവരി ഒന്നിനു ശേഷമോ ജനിച്ചവരാകരുത്. ജൂനിയര്‍ ഹൈഡ്രോ ജിയോളജിസ്റ്റ് (സയന്റിസ്റ്റ് ബി) ഗ്രൂപ്പ്എ: 21-35. 1980 ജനുവരി രണ്ടിനുമുന്‍പോ 1994 ജനുവരി ഒന്നിനുശേഷമോ ജനിച്ചവരാകരുത്.
2015 ജനുവരി ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചുംഒബിസിക്കു മൂന്നും വികലാംഗര്‍ക്കുപത്തും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ്. മറ്റ് യോഗ്യരായവര്‍ക്കും നിയമാനുസൃതഇളവു ലഭിക്കും.
എഴുത്തുപരീക്ഷ: മേയ്23നു രാജ്യത്തെ 19 കേന്ദ്രങ്ങളില്‍ എഴുത്തുപരീക്ഷ നടക്കും.തിരുവനന്തപുരത്തു പരീക്ഷാകേന്ദ്രമുണ്ട്. മറ്റു കേന്ദ്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കു വെബ്‌സൈറ്റ് കാണുക.
അപേക്ഷാ ഫീസ്: 200 രൂപ.ഏതെങ്കിലും എസ്ബിഐ ശാഖയില്‍ നേരിട്ടു ഫീസ് അടയ്ക്കാം.എസ്ബിഐയുടെയോ എസ്ബിടിയുടെയോ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ചും വിസാ/മാസ്റ്റര്‍/ഡെബിറ്റ് കാര്‍ഡ് മുഖേനയും ഫീസടയ്ക്കാവുന്നതാണ്.സ്ത്രീകള്‍ക്കും പട്ടികജാതി/വര്‍ഗക്കാര്‍ക്കും വികലാംഗര്‍ക്കുംഫീസില്ല. ഒബിസിക്കാര്‍ മുഴുവന്‍ഫീസും അടയ്ക്കണം.
അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍അപേക്ഷ സമര്‍പ്പിക്കാം. വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍മനസിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
https://www.facebook.com/Malayalivartha