ഫെഡറല്‍ ബാങ്കില്‍ ക്ലാര്‍ക്ക് : ബിരുദക്കാര്‍ക്ക് അവസരം

ഫെഡറല്‍ ബാങ്ക് ക്ലാര്‍ക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് അഞ്ച്.
ശമ്പളം : 7200-19300 രൂപ.
യോഗ്യത : കുറഞ്ഞത് 55% മാര്‍ക്കോടെ സയന്‍സ് ബിരുദം/കുറഞ്ഞത് 50% മാര്‍ക്കോടെ സയന്‍സ് ഇതര വിഷയങ്ങളിലെ ബിരുദം.
പ്രായം: 2014 നവംബര്‍ ഒന്നിന് 24 കവിയരുത്.
പ്രൊബേഷന്‍ : ആറ് മാസം
തിരഞ്ഞെടുപ്പ് : ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. പരീക്ഷാക്രമവും പരീക്ഷാകേന്ദ്രങ്ങളും ഇതോടൊപ്പം പട്ടികയിലുണ്ട്.
അപേക്ഷാഫീസ് : 500 രൂപ (പട്ടികവിഭാഗക്കാര്‍ക്ക് 200 രൂപ). ഫെഡറല്‍ ബാങ്കിന്റെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ഫീസ് അടയ്ക്കണം. ഓണ്‍ലൈന്‍ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേര്‍ത്തിരിക്കും. ഡെബിറ്റ്്/ക്രെഡിറ്റ് കാര്‍ഡ് (മാസ്റ്റര്‍ / വിസ) ഉപയോഗിച്ച് ഓണ്‍ലൈനിലൂടെ ഫീസ് അടയ്ക്കാം. ഫീസ് അടയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങളും സ്‌ക്രീനില്‍ ലഭിക്കും.
അപേക്ഷിക്കേണ്ട വിധം : www.federalbank.co.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. അപേക്ഷകര്‍ക്ക് ഇ-മെയില്‍ ഐഡി ഉണ്ടായിരിക്കണം.
അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കണം. വെബ്‌സൈറ്റിലെ നിര്‍ദേശപ്രകാരം മാത്രം അപേക്ഷിക്കുക.
https://www.facebook.com/Malayalivartha