എന്‍പിസിഐഎല്‍ ; 110 എക്‌സിക്യൂട്ടീവ് ട്രെയിനി

പൊതുമേഖലാ സ്ഥാപനമായ നാഷനല്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യാ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 110 ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാര്‍ച്ച് 20
ഒഴിവു സംബന്ധിച്ച വിശദവിവരങ്ങള്‍ ഇതോടൊപ്പം പട്ടികയില്‍. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, കെമിക്കല്‍, ഇന്‍സ്ട്രമെന്റേഷന്‍, ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഫയര്‍ സേഫ്റ്റി വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്.
ഒരു വര്‍ഷത്തെ ട്രെയിനിങ്ങിനു ശേഷം സയന്റിഫിക് ഓഫിസര്‍ തസ്തികയിലേക്ക് നിയമനം ലഭിക്കും.പ്രായപരിധി : 26 വയസ്. 2015 മാര്‍ച്ച് 20 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. എസ്‌സി/എസ്ടി/ഒബിസി/വികലാംഗര്‍ എന്നിവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവു ലഭിക്കും.
അപേക്ഷ അയയ്ക്കുന്നതിനും മറ്റു വിശദവിവരങ്ങള്‍ക്കും.www.npcilonline.co.in എന്ന വെബ്‌സൈറ്റ് കാണുക. വെബ്‌സൈറ്റിലെ വിവരങ്ങള്‍ മനസിലാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കുക.
https://www.facebook.com/Malayalivartha