ജൂൺ 30 നു മുൻപ് അപേക്ഷിക്കാവുന്ന മൂന്നു തൊഴിലവസരങ്ങൾ ... നിശ്ചിത യോഗ്യത ഉള്ളവർക്ക് വെബ്‌സൈററ് വഴി ഓൺലൈനായി അപേക്ഷിക്കാം

കോവിഡ് 19 നോട് അനുബന്ധിച്ചു രാജ്യം ലോക് ഡൗണിൽ ആയതോടെ തൊഴിലില്ലായ്മ വർധിച്ചു. ധാരാളം പേർക്ക് തൊഴിൽ നഷ്ടമായി. പ്രവാസികൾ തിരിച്ചു വന്നതോടെ തൊഴിലില്ലായ്മ നിരക്ക് കൂടിയിട്ടുമുണ്ട്. ഈ സന്ദർഭത്തിൽ ആശ്വാസമായി തൊഴിൽ അവസരങ്ങളും സംസ്ഥാനത്ത് ഉണ്ടാകുന്നുണ്ട്. ജൂൺ 30 നു മുൻപ് അപേക്ഷിക്കാവുന്ന മൂന്നു തൊഴിലവസരങ്ങളാണ് ഇവിടെ പങ്ക് വെക്കുന്നത്. നിശ്ചിത യോഗ്യത ഉള്ളവർക്ക് വെബ്‌സൈററ് വഴി അപേക്ഷിക്കാം.
യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലെ 10 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കെയില്‍-1 തസ്തികയാണ്. എംബിബിഎസ് ബിരുദമോ തത്തുല്യ യോഗ്യതയോ ആണ് ബിരുദം.
അപേക്ഷാര്‍ത്ഥി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയിലോ ഏതെങ്കിലും സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലിലോ രജിസ്റ്റര്‍ ചെയ്തിരിക്കണം. 2019 ഡിസംബര്‍ 31 നകം ഇന്റേര്‍ഷിപ്പ് പൂര്‍ത്തിയാക്കണമെന്നും പറയുന്നു. അപേക്ഷകര്‍ക്ക് 21 നും 30 നും മധ്യേയായിരിക്കണം പ്രായപരിധി
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. യോഗ്യരായ ഉദ്യോഗസ്ഥരെ പിന്നീട് അഭിമുഖത്തിന് ക്ഷണിക്കും. ജൂണ്‍ 19 വരെയാണ് അപേക്ഷിക്കുന്നതിനുള്ള തിയ്യതി. ജനറല്‍, ഇഡബ്ലൂഎസ്, ഒബിസി വിഭാഗത്തില്‍പ്പെടുന്നവര്‍
പ്രോസസിംഗ് ചാര്‍ജ് ഉള്‍പ്പെടെ 536 രൂപ അപേക്ഷാഫീസ് അടക്കേണ്ടതാണ്
അതേസമയം എസ്‌സി എസി.ടി ഭിന്നശേഷി, എക്‌സ് സര്‍വ്വീസ്, വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പ്രോസസിംഗ് ചാര്‍ജായ 236 രൂപ അടച്ചാല്‍ മതി.
പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ 114 അപ്രന്റിസ് ഒഴിവ്
പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ 114 അപ്രന്റിസ് ഒഴിവ്. വെസ്റ്റേണ്‍ റീജണിലെ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നി സംസ്ഥാനങ്ങളില്‍ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ മാത്തമാറ്റിക്‌സ് ഒരു വിഷയമായ സയന്‍സ്, എന്‍ജിനീയറിംഗ് ടെക്‌നോളജി ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.
ജൂണ്‍ 14 വരെയാണ് അപേക്ഷിക്കുന്നതിനുള്ള തിയ്യതി. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുമായി www.powergridindia.com/careers. എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ വിവിധ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അധ്യാപക ടെക്നീഷ്യന്‍ തസ്തികകളിലാണ് തൊഴില്‍ ഒഴിവുകള്‍. അധ്യാപക വിഭാഗത്തില്‍ പ്രൊഫസര്‍, അസി. പ്രൊഫസര്‍, തസ്തികകളിലാണ് ഒഴിവ്. റേഡിയേഷന്‍ ഓങ്കോളജി, ന്യൂക്ലിയാര്‍ മെഡിസിന്‍ പഠന വകുപ്പിലാണ് പ്രൊഫസര്‍ ഒഴിവ്. കൂടുതല്‍ വിവരങ്ങള്‍ക്കായി www.mcc.kerala.gov.in എന്ന വെബ്സൈററ് സന്ദര്‍ശിക്കുക. ജൂണ്‍ 20 വരെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ കോപ്പി ജൂണ്‍ 30 നകം The Director, Malabar Cancer Centre PO, Thalassery, Kerala, 6701031 എന്ന വിലാസത്തിലേക്ക് അയക്കണം
https://www.facebook.com/Malayalivartha