Widgets Magazine
19
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗസ്സയിലെ ഏക കത്തോലിക്ക പള്ളി തകർത്ത് ഇസ്രായേൽ ടാങ്ക് ആക്രമണം; ഖേദം പ്രകടിപ്പിച്ച് നെതന്യാഹു...


അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്..നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു..മത്സ്യത്തൊഴിലാളികളും കടലിന് സമീപത്തായി താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണം..


മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് പീഡനം; വള്ളികുന്നം സ്വദേശിയുടെ ആത്മഹത്യയിൽ കുടുംബത്തിന് നീതി ഉറപ്പാക്കാൻ ആവശ്യപ്പെട്ട് പരാതി നൽകി സന്ദീപ് വാചസ്പതി...


ഗുഹയിലേക്ക് തിരികെ വിടണമെന്നാവശ്യപ്പെട്ട് റഷ്യന്‍ യുവതി നിര്‍ബന്ധം തുടരുകയാണ്...ഉടന്‍ തന്നെ ഇവരെ നാട് കടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്..പെണ്‍കുട്ടികളുടെ പിതാവായ ഡ്രോര്‍ ഗോള്‍ഡ്‌സ്റ്റൈനെ കണ്ടെത്തി..


നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ ആരൊക്കെ പ്രതികൾ ആരൊക്കെ രക്ഷപെട്ടു..?കുറ്റപത്രത്തിന്റെ പകര്‍പ്പ് ഞെട്ടിക്കുന്നതാണ്..അടിമുടി ദുരൂഹമാണ് ഈ കേസിലെ പോലീസിന്റെ കണ്ടെത്തല്‍..

കോവിഡ് കാലത്ത് എന്നത്തേക്കാളും കുറഞ്ഞ ചിലവിൽ വിദേശ പഠനം .. മികച്ച വിദ്യാഭ്യാസവും പെർമനന്റ് റെസിഡൻസിയും സ്വന്തമാക്കാം ...അറിയേണ്ടതെല്ലാം

24 OCTOBER 2021 01:52 PM IST
മലയാളി വാര്‍ത്ത

വിദേശത്തുപോയി പഠിക്കുക എന്നത് ചിലവേറിയ കാര്യമാണെന്നതിൽ തർക്കമൊന്നുമില്ല . യാത്രാച്ചിലവ്, താമസച്ചിലവ്, ഭക്ഷണം, ഇന്‍ഷുറന്‍സ്, യൂണിവേഴ്‌സിറ്റിയിലെ ഫീസ് ഇതെല്ലാം തന്നെ പൊതുവില്‍ ഇന്ത്യയിൽ ഉള്ളതിനേക്കാൾ കൂടുതലാണ് . എന്നാൽ കോവിഡ് കാലം പൊതുവെ മികച്ച വിദ്യാഭ്യാസവും പെർമനന്റ് റെസിഡൻസിയും ലക്ഷ്യംവച്ച് വിദേശ പഠനത്തിന് ആഗ്രഹിക്കുന്ന കുട്ടികൾക്ക് അനുകൂലമാണെന്നുവേണം കരുതാൻ

 

കാരണം കുറച്ച് കാലത്തേക്കെങ്കിലും ട്യൂഷൻ ഫീസ് മാത്രം മുടക്കി എന്നത്തേക്കാളും കുറഞ്ഞ ചിലവിൽ വിദേശ പഠനം സാധ്യമാക്കുകയാണ് കോവിഡ് കാലം.ഏതാണ്ട് എല്ലാ വിദേശ കോളേജുകളും യൂണിവേഴ്സിറ്റികളും ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്ന കാലമാണിത്. ഇഷ്ടപ്പെട്ട കോഴ്സിന് മികച്ച യൂണിവേഴ്സിറ്റി തിരഞ്ഞെടുക്കുകയാണ് ആദ്യ പടി. അഡ്മിഷൻ ശരിയായി കഴിഞ്ഞാൽ കുറച്ച് കാലം ഓൺലൈൻ ക്ലാസ്സുകൾ മാത്രമായിരിക്കും ഉണ്ടാവുക. അതിനാല്‍ തന്നെ ഈ കാലയളവില്‍ മറ്റു ചിലവുകൾ വരുന്നില്ല. ഇതുമൂലം കുട്ടികളുടെ പഠനചെലവ് കുറയുകയാണ്.

 

 

യാത്രാനിരോധനമെല്ലാം നീക്കിക്കഴിഞ്ഞാല്‍ കുട്ടികൾക്ക് വിദേശത്തേയ്ക്ക് പോകുവാനും അവിടെ നിന്ന് പഠനം മുഴുവനാക്കാനും സാധിക്കും. യൂണിവേഴ്സിറ്റികൾ നടത്തുന്ന പ്രവേശനപരീക്ഷകള്‍ ജയിച്ചാല്‍, സ്കോളര്‍ഷിപ്പിന്റെ സഹായത്തോടെ മികച്ച രീതിയില്‍ പഠനം പൂർത്തിയാക്കി കരിയര്‍ ഉറപ്പാക്കാനാവും.

 

പ്രമുഖ കരിയര്‍ കണ്‍സള്‍ട്ടൻസായ ആര്‍ക്കൈസിന്‍റെ സി.ഇ.ഒ ദിലീപ് മേനോന്‍ പറയുന്നത് ഇങ്ങനെയാണ് "മഹാമാരി കാരണം സ്ഥിരമായി ഒരു രാജ്യവും തങ്ങളുടെ അതിര്‍ത്തി അടച്ചിട്ടിട്ടില്ല. കോവിഡിന്‍റെ ഒന്നാംഘട്ടം കഴിഞ്ഞതിന് ശേഷം അതിര്‍ത്തികളെല്ലാം തുറന്നത് നമ്മള്‍ കണ്ടതാണ്. വിദേശത്ത് പോയി പഠിക്കണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന കുട്ടികള്‍ കഴിഞ്ഞ വര്‍ഷവും ഫോറിന്‍ യൂണിവേഴ്സിറ്റികളില്‍ ചേര്‍ന്നിട്ടുണ്ട്.

 

 

ജോയിനിംഗ് ഫോര്‍മാലിറ്റീസ് കഴിഞ്ഞാല്‍ കുറച്ചുകാലം ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കാമെങ്കിലും അതിന് ശേഷം യാത്രാനിരോധമെല്ലാം നീക്കിക്കഴിഞ്ഞാല്‍ അവര്‍ക്ക് വിദേശത്തേക്ക് പറക്കാം. ഓണ്‍ലൈന്‍ ക്ലാസുകൾ ആയതിനാല്‍ തന്നെ കുട്ടികളുടെ പഠനചെലവ് കുറയുകയാണ്. വിദേശത്ത് നിന്നു ബിരുദം എന്ന സ്വപ്നം ഇല്ലാതാവുന്നുമില്ല." ഇനിയും കോവിഡിന്‍റെ കഥയും പറഞ്ഞ് വിദേശ പഠനം വേണ്ടെന്നു വച്ചാൽ നഷ്ടം കുട്ടികള്‍ക്ക് മാത്രമാണെന്നും ദിലീപ് മേനോന്‍ പറയുന്നു.


എസ്ബിഐ ഗ്ലോബൽ എഡ്-വാൻേറജ് പദ്ധതിയിലൂടെ വിദേശത്ത കോളേജുകളിലും സര്‍വകലാശാലകളിലും വിദ്യാര്‍ത്ഥികൾക്ക് പഠിക്കാം. റഗുലര്‍ കോഴ്സുകൾ പഠിക്കുന്നതിനായി ഏഴര ലക്ഷം രൂപ മുതൽ ഒന്നര കോടി രൂപ വരെയാണ് വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്നത്.. ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് ലോൺ ലഭ്യമാണ്. ഡിപ്ലോമാ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകൾ, ഡോക്ടറേറ്റ് കോഴ്സുകൾ എന്നിവയ്ക്കും വായ്പ ലഭിക്കും.

 


അമേരിക്ക, യുകെ, ആസ്ട്രേലിയ, കാനഡ, യൂറോപ്പ്, ജപ്പാൻ, സിംഗപുര്‍, ഹോങ്കോങ്, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ പഠനത്തിനാണ് വായ്പ നല്കുക. 8.65 ശതമാനം പലിശ നിരക്കുള്ള വായ്പകളെടുക്കുന്ന പെൺട്ടികൾക്ക് 0.50 ശതമാനം ഇളവും നല്കും. പഠനം അവസാനിച്ച് ആറു മാസത്തിനു ശേഷം തിരിച്ചടവ് ആരംഭിക്കണം. പരമാവധി 15 വര്‍ഷം വരെ തിരിച്ചടവ് കാലാവധി ലഭിക്കും. വിദ്യാര്‍ത്ഥികൾക്ക് വീസ ലഭിക്കുന്നതിനു മുൻപ് തന്നെ വായ്പ അനുവാദിക്കും. ലോണിന് ആദായ നികുതി നിയമം 80 ഇ പ്രകാരമുള്ള ഇളവുകൾ പ്രയോജനപ്പെടുത്താനാകും.

 

കുട്ടികളുടെ യാത്രാ ചെലവിന് ഉൾപ്പെടെ പണം ലഭിക്കും. ട്യൂഷൻ ഫീസ് പരീക്ഷ ഫീസ് ലൈബ്രറി, ലാബ് ഫീസ് എന്നിവ എല്ലാം ലോണിൽ ഉൾപ്പെടും. പുസ്തകങ്ങൾ, യൂണിഫോം, പഠനോപകരണങ്ങൾ എന്നിവക്കുള്ള ചെലവും ലോണിൽ ഉൾപ്പെടും.
പ്രോജക്റ്റ് വർക്ക്, തീസിസ്, പഠന ടൂറുകൾ പോലുള്ളവയുടെ ചെലവ് മൊത്തം ട്യൂഷൻ ഫീസുകളുടെ 20 ശതമാനം കവിയരുത്.

 

എസ്ബിഐയുടെ വെബ്സൈറ്റിലൂടെ എളുപപ്പത്തിൽ ഓൺലൈൻ അപേക്ഷ സമര്‍പ്പിക്കാം. ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് അപേക്ഷാ ഫോം സമർപ്പിക്കാം. 10, 12 ക്ലാസുകളുടെ മാർക്ക് ഷീറ്റ്, ബിരുദ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ഷീറ്റ് പകര്‍പ്പ്. പ്രവേശനത്തിന്റെ തെളിവായി യൂണിവേഴ്സിറ്റിയിൽ നിന്നുള്ള പ്രവേശന കത്ത്, ഓഫർ ലെറ്റർ, കോഴ്സിനായുള്ള ചെലവുകളുടെ ഷെഡ്യൂൾ , സ്കോളർഷിപ്പ്, ഫ്രീ-ഷിപ്പ് തുടങ്ങിയവ നൽകുന്ന കത്തിൻെറ പകർപ്പുകൾ. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയോ സഹവായപക്കാരുടെയോ പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫുകൾ എന്നിവ സഹിതമാണ് അപപേക്ഷ നൽകേണ്ടത്.

 

 

2020ൽ മാത്രം 2,61,406 ഇന്ത്യൻ വിദ്യാർത്ഥികളാണ് വിദേശത്തേക്ക് പോയിട്ടുള്ളത് എന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്ക്. 2019 ൽ ഇത് 5, 88,931 ആയിരുന്നു . ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് 71,769 കുട്ടികളാണ് പഠന ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പോയിട്ടുള്ളതെന്നും മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല, മഹാമരിക്കാലം പഠനം ഓണ്‍ലൈന്‍ ആക്കിയെങ്കിലും 91 ശതമാനം വിദ്യാര്‍ത്ഥികളും തങ്ങളുടെ വിദേശപഠനമെന്ന മോഹം ഉപേക്ഷിച്ചിട്ടില്ലെന്നാണ് യുനെസ്കോയുടെ പഠനവും തെളിയിക്കുന്നത്.

 

വിദേശത്ത് ഉപരിപഠന സാധ്യതകൾ പരിശോധിക്കുമ്പോൾ പൊതുവായി വിദ്യാർത്ഥികളും മാതാപിതാക്കളും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പഠനത്തിനായി തിരഞ്ഞെടുക്കുന്ന ഭാഷ, രാജ്യം, തൊഴിൽ സാധ്യത, ചിലവ്, കാലാവസ്ഥ എന്നുള്ള കാര്യങ്ങൾ വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. വിദേശപഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥിക്ക് തനിക്ക് എന്താണു വേണ്ടത്, ഏതു കോഴ്സിനു ചേരണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൃത്യമായൊരു ധാരണ ആവശ്യമാണ്. സ്വന്തം കഴിവ് മനസ്സിലാക്കി താന്‍ എന്തായിത്തീരണമെന്ന് സ്വയം തീരുമാനിക്കുകയാണ് ആദ്യം വേണ്ടത്.

 


ഭൂരിഭാഗം ഇന്ത്യക്കാരും യു.എസ്, യു.കെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലാന്‍ഡ് എന്നിവിടങ്ങളിലേക്കും, ഈയടുത്ത കാലത്തായി ജര്‍മനിയിലേക്കും നോര്‍ഡിക് രാജ്യങ്ങളിലേക്കും ഉപരിപഠനത്തിയായി പോകുമ്പോള്‍ കുറഞ്ഞത് ഇരുപത്തിയഞ്ചു രാജ്യങ്ങളിലായെങ്കിലും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്......

 

നിങ്ങള്‍ ഏതു രാജ്യം തിരഞ്ഞെടുക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരം, എന്തുകൊണ്ട് വിദേശത്തു പഠിക്കാന്‍ ആഗ്രഹിക്കുന്നു? പഠനത്തിനായി എത്ര പണം മുടക്കാന്‍ തയ്യാറാണ്? ഇനീ രണ്ടു ചോദ്യങ്ങളുടെ ഉത്തരവുമായി ബന്ധപ്പെട്ടു കിടക്കുന്നു......സാമ്പത്തികമായി വളരെ മുന്നില്‍ നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അതായത് പഠന ചിലവോ പെട്ടെന്നുള്ള ജോലിസാധ്യതയോ പ്രശ്‌നമല്ലാത്ത പക്ഷം വളരെ വിശാലമായ സാധ്യതകള്‍ ഇവിടെയുണ്ട്

 

ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ എത്രത്തോളം വലുതാണോ അതനുസരിച്ചുള്ള ജോലിസാധ്യതകള്‍ അവിടെയുണ്ടാകും. ആളോഹരി വരുമാനം കൂടിയ രാജ്യങ്ങളാണ് ജോലി കിട്ടിയാല്‍ കൂടുതൽ മെച്ചം ഉള്ളത്

 

വിദേശത്ത് വിദ്യാഭ്യാസത്തിനായി അപേക്ഷിക്കുന്നതിന് നിങ്ങള്‍ക്ക് വേണ്ട കാര്യങ്ങള്‍ ഇവയാണ് . ഒന്നാമതായി, യോഗ്യതാ പരീക്ഷയ്ക്കായി നിങ്ങള്‍ നേടിയ മാര്‍ക്ക് (ഇവയെ ട്രാന്‍സ്‌ക്രിപ്റ്റുകള്‍ എന്ന് വിളിക്കുന്നു)...... രണ്ടാമതായി, നിങ്ങള്‍ വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കുന്ന ഒരു കത്ത് (സ്റ്റേറ്റ്‌മെന്റ് ഓഫ് പര്‍പ്പസ് )....... മൂന്നാമതായി, നിങ്ങളുടെ ഭാഷാ വൈദഗ്ദ്ധ്യം അറിയുന്നതിനായി IELTS, (ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സര്‍വീസ്),അല്ലെങ്കിൽ TOEFL (ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ഫോറിന്‍ ലാംഗ്വേജ്)

 

കൂടാതെ സ്‌കോളാസ്റ്റിക് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (SAT) അല്ലെങ്കില്‍ ഗ്രാജുവേറ്റ് റെക്കോര്‍ഡ് എക്സാമിനേഷന്‍ (GRE ) പോലെ അഭിരുചി പരിശോധിക്കാന്‍ പല യൂണിവേഴ്‌സിറ്റികളും ആവശ്യപ്പെടുന്നുണ്ട്. ......അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ എല്ലായ്‌പ്പോഴും എംബിഎ പ്രവേശനത്തിനായി ഗ്രാജുവേറ്റ് മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (GMAT) ആവശ്യപ്പെടുന്നുണ്ട്

 


നഴ്സിങ്, ബിസിനസ് മാനേജ്മെന്റ്, എന്‍ജിനിയറിങ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ കോഴ്സുകളാണ് വിദേശപഠനത്തിനായി കൂടുതൽ കുട്ടികളും തിരഞ്ഞെടുക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലോര്‍മില്ലില്‍ ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം  (5 hours ago)

വര്‍ക്കലയില്‍ തെരുവ് നായയുടെ അക്രമണത്തില്‍ 9 വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ഒരാളുടേത് കൊലപാതകമാകാനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല  (5 hours ago)

അയല്‍ക്കാരിയുമായുള്ള വസ്തു തര്‍ക്കം  (6 hours ago)

മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (6 hours ago)

ഇസ്രയേല്‍ അമേരിക്ക കയറില്‍ കെട്ടിയ നായ ; കൊലവിളിച്ച് ആയത്തുള്ള അലി ഖമനേയി  (7 hours ago)

അവയവദാനത്തിന് തയ്യാറായ കുടുംബത്തിന് നന്ദി പറഞ്ഞ് മന്ത്രി  (8 hours ago)

ലോകം കീഴടക്കിയ അലക്‌സാണ്ടറെ കീഴടക്കിയ ഇന്ത്യന്‍ സന്യാസി  (8 hours ago)

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍  (8 hours ago)

കെ എസ് ആര്‍ ടി സിയുടെ പുതിയ പരിഷ്‌കാരം  (8 hours ago)

കേരളത്തില്‍ കലിതുള്ളി പെയ്യുന്ന മഴയില്‍ കനത്ത നാശനഷ്ടങ്ങള്‍ ; മലയോര മേഖലകളില്‍ കനത്ത ജാഗ്രത  (8 hours ago)

നിമിഷ പ്രിയയ്ക്ക് മാപ്പ് നല്‍കാനുള്ള ശ്രമങ്ങള്‍ അവരുടെ കുടുംബം മാത്രമേ നടത്താവൂ എന്നും ബാഹ്യ സംഘടനകളുടെ ഇടപെടല്‍ ഗുണം ചെയ്യില്ലെന്നും കേന്ദ്ര സര്‍ക്കാര്‍  (8 hours ago)

പാലക്കാട്ട് 17 പേര്‍ ഐസൊലേഷനില്‍  (9 hours ago)

ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം കൈമാറി കെഎസ്ഇബി  (9 hours ago)

സമസ്തയ്ക്കല്ല സര്‍ക്കാര്‍ സ്‌കൂളിന്റെ അട്ടിപ്പേറവകാശം ; സീസറിനുള്ളത് ദൈവത്തിന് വേണ്ട  (9 hours ago)

Malayali Vartha Recommends