ദുബായില്‍ വെല്‍ഡര്‍, ഇലക്ട്രിഷ്യന്‍, മെക്കാനിക്ക് തുടങ്ങി നിരവധി ഒഴിവുകള്‍;അല്‍ ഫുട്ടൈം ലോജിസ്റ്റിക്‌സിന്റെ ഭാഗമാകാന്‍ അവസരം,യോഗ്യതയും പരിചയും അനുസരിച്ച് മികച്ച ശമ്പളവും സൗകര്യങ്ങളും ഇവിടെ നിന്നും ലഭിക്കും,കാത്തിരിക്കുന്നത് മികച്ച അവസരമാണ് പാഴാക്കരുത്

സാധാരണക്കാർക്ക് മികച്ച തൊഴിലവസരങ്ങൾ നൽകുന്നതിൽ മുൻപന്തിയിലാണ് യുഎഇ. അറബ് നാട്ടിലെ വിവിധ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്ത് ജീവിതം കെട്ടിപടുത്തവർ കേരളത്തിലടക്കം ധാരണമുണ്ട്. യുഎഇയിലെ തൊഴിൽ മേഖലയിൽ ഇന്നും നിരവധി ഒഴിവുകളുണ്ട്. യോഗ്യതയും പരിചയും അനുസരിച്ച് മികച്ച ശമ്പളവും സൗകര്യങ്ങളും ഇവിടെ നിന്നും ലഭിക്കും. ദുബായിൽ വെല്‍ഡര്‍, ഇലക്ട്രിഷ്യന്‍, മെക്കാനിക്ക്, സ്റ്റോർ കീപ്പർ ജോലികൾ അന്വേഷിക്കുന്നവരാണെങ്കിൽ മികച്ച അവസരം ഇപ്പോൾ ലഭ്യമാണ്. ജോലി ആഗ്രഹിക്കുന്നവർക്ക് വിതരണ ശൃംഖലയിലെയും ലോജിസ്റ്റിക്‌സ് വ്യവസായത്തിലും മുൻനിരയിലുള്ള അൽ ഫുട്ടൈം ലോജിസ്റ്റിക്‌സിന്റെ ഭാഗമാകാൻ ഇപ്പോൾ അവസരമുണ്ട്
അൽ ഫുട്ടൈം ലോജിസ്റ്റിക്‌സ്
മജിദ് അൽ ഫുട്ടൈം ഗ്രൂപ്പിന്റെ ഭാഗമായ കമ്പനിയാണ് അൽ ഫുട്ടൈം ലോജിസ്റ്റിക്സ് , ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ സൊല്യൂഷൻസ് മേഖലകളിലാണ് അൽ ഫുട്ടൈം ലോജിസ്റ്റിക്‌സി പ്രവർത്തിക്കുന്നത്. പ്രാദേശിക നെറ്റ്‌വർക്കുകൾ വഴി കമ്പനി 150 രാജ്യങ്ങൾക്ക് സേവനങ്ങള് നൽകുന്നുണ്ട്. ആഗോള ചരക്ക് കൈമാറ്റം, വെയർഹൗസിംഗ്, ക്രോസ് ബോർഡർ ട്രാൻസ്‌പോർട്ടുകൾ, കോർപ്പറേറ്റ് ഗതാഗതം എന്നിവയുൾപ്പെടെയുള്ള സേവനങ്ങൾ കമ്പനി നൽകുന്നു. ഈ കമ്പനിയിലെ വിവിധ ഒഴിവുകൾഇങ്ങനെയാണ് .
സ്റ്റോർ കീപ്പർ
ജുമ അല്‍ മജീദ് ഹോള്‍ഡിംഗ് ഗ്രൂപ്പ് ദുബായിലേക്കാണ് സ്റ്റോര്‍ കീപ്പറെ (സ്‌പെയര്‍ പാര്‍ട്‌സ്) നിയമിക്കുന്നത്. ഇൻകമിംഗ്, ഔട്ട്‌ഗോയിംഗ് ഷിപ്പ്‌മെന്റുകൾ പരിശോധിക്കുക, പാക്കിംഗ് സ്ലിപ്പുകൾ, ഷിപ്പിംഗ് ഇൻവോയ്‌സുകൾ, വൗച്ചറുകൾ, ബാക്ക് ഓർഡർ എന്നിവയുടെ കൃത്യത പരിശോധിക്കുക, കയറ്റുമതിയിൽ കേടുപാടുകൾ സംഭവിച്ച വസ്തുക്കളെ പറ്റി ബ്രാഞ്ച് ഇൻ ചാർജ്ജിന് റിപ്പോർട്ട് ചെയ്യുക, വെയർഹൗസ് നിയന്ത്രിക്കുക തുടങ്ങിയവയാണ് ജോലിയുടെ ഉത്തരവാദിത്വം. ബിരുദം അല്ലെങ്കില്‍ ഡിപ്ലമോയാണ് വിദ്യാഭ്യാസ യോഗ്യതയായി ആവശ്യപ്പെടുന്നത്. ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയില്‍ 3 മുതല്‍ 5 വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം അപേക്ഷന് വേണം. പ്രായ പരിധി 35 വയസ്. വിശദാംശങ്ങള്‍ക്കും അപേക്ഷിക്കാനും ഈ https://careers.al-majid.com/jobs/Careers/627581000028116306/Store-Keeper-Spare-parts-?source=CareerSite ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
റിസപ്ഷനിസ്റ്റ്
റിസപ്ഷനിസ്റ്റ് നിയമനവും ദുബായിലേക്കാണ്. സന്ദര്‍ശകരെ കൈകാര്യം ചെയ്യുകയും അവരുടെ സംശയങ്ങള്‍ക്ക് മറുപടി പറയുകയുമാണ് റിസപ്ഷനിസ്റ്റിന്റെ പ്രധാന ഉത്തരവാദിത്വം. കസ്റ്റമര്‍ സര്‍വീസ് അസ്റ്റന്‍സിന്റെ ഭാഗമായും റിസപ്ഷനിസ്റ്റ് പ്രവര്‍ത്തിക്കേണ്ടി വരും. ഹൈസ്‌കൂള്‍ വിദ്യാഭ്യാസമുള്ള ഇംഗ്ലീഷ് എഴുതാനും വായിക്കാനും സംസാരിക്കാനും കഴിയുന്നവര്‍ക്ക് അപേക്ഷിക്കാം. അഡ്മിനിസ്‌ട്രേറ്റീവ്, ക്ലറിക്കല്‍ ജോലിയിലുള്ള അറിവും ആവശ്യമാണ്. വിശദാംശങ്ങള്‍ക്കും അപേക്ഷിക്കാനും ഈ https://careers.al-majid.com/jobs/Careers/627581000027409433/Receptionist?source=CareerSite ലിങ്ക് ക്ലിക്ക് ചെയ്യുക.
വെഹിക്കിൾ ഇലക്ട്രീഷ്യൻ
വാഹന നിർമാതാവിന്റെ മെയിന്റനൻസ് മാനുവലിന് അനുസരിച്ച് ഉയർന്ന നിലവാരത്തിൽ അറ്റകുറ്റപ്പണികൾ നടത്തുകയാണ് വെഹിക്കിൾ ഇലക്ട്രീഷ്യനിൽ നിന്ന് കമ്പനി പ്രതീക്ഷിക്കുന്നത്. ഓട്ടോമോട്ടീവ് മേഖലയിൽ സാങ്കേതിക വിദ്യാഭ്യാസം ആവശ്യമാണ്. ഇലക്ട്രിക്കൽ റിപ്പയർ മേഖലയിൽ 3 വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. വിശദാംശങ്ങള്‍ക്കും അപേക്ഷിക്കാനും ഈ https://careers.al-majid.com/jobs/Careers/627581000028005077/Vehicle-Electrician?source=CareerSite ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വെൽഡർ
ജുമ അല്‍ മജീദ് ഹോള്‍ഡിംഗ് ഗ്രൂപ്പിന്റെ ദുബായിലെ സ്ഥാപനങ്ങലിലേക്കാണ് വെൽഡറെ നിയമിക്കുന്നത്. പ്രോജക്റ്റ് ഗിൽഡ് ലൈനുകൾക്ക് അനുസൃതമായി വെൽഡിംഗ് ജോലികൾ നടത്തുകയാണ് ജോലി ഉത്തരവാദിത്വം. വെൽഡിംഗ് ജോലി കൈകാര്യം ചെയ്യാൻ കഴിവുള്ളവർക്കും, അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള എക്സ്-റേ വെൽഡിംഗ് സർട്ടിഫിക്കറ്റുള്ളവർക്കും അപേക്ഷിക്കാം. കൂടാതെ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം. 5 മുതൽ 10 വർഷം വരെ പ്രവൃത്തി പരിചയം അപേക്ഷകന് വേണം. ഗൾഫിൽ നേരത്തെ ജോലി പരിചയം അഭികാമ്യം. ജോലിക്ക് തിരഞ്ഞെടുക്കുന്നവർക്ക് 1200 മുതൽ 1800 യുഎഇ ദിർഹമാണ് ശമ്പളം. 27,200 രൂപയ്ക്കും 40,833 രൂപയ്ക്കും ഇടയിലാണ് ഇതിന്റെ മൂല്യം. താമസ സൗകര്യം, ശമ്പളത്തോട് കൂടിയുള്ള അവധി, യാത്രാ ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ കമ്പനി നൽകും. വിശദാംശങ്ങള്‍ക്കും അപേക്ഷിക്കാനും ഈ https://careers.al-majid.com/jobs/Careers/627581000024520601/Welder?source=CareerSite ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വെഹിക്കിൽ മെക്കാനിക്ക്
കമ്പനിയുടെ അറ്റകുറ്റപ്പണി നടപടിക്രമങ്ങൾക്കനുസൃതമായി അറ്റകുറ്റപ്പണികൾ നടത്തുകയാണ് വെഹിക്കിൽ മെക്കാനിക്കിന്റെ ജോലി ഉത്തരവാദിത്വം. യുഎഇയിൽ വീൽ അലൈൻമെന്റിലും ബാലൻസിംഗിലും 3 വർഷത്തിലേറെയുള്ള പരിചയം, മെക്കാനിക്സ് അല്ലെങ്കിൽ ഓട്ടോമോട്ടീവ് ഡിപ്ലോമ സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷകനുണ്ടാകണം. ഇംഗ്ലീഷിൽ വായിക്കുന്നതും എഴുതുന്നതും സംസാരിക്കുനുള്ള അരിവ് നിർബന്ധമാണ്. യുഎഇ ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് മുൻഗണന ലഭിക്കും. വിശദാംശങ്ങള്‍ക്കും അപേക്ഷിക്കാനും ഈ https://careers.al-majid.com/jobs/Careers/627581000022960368/Vehicle-Mechanic?source=CareerSite ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ജുമ അല്‍ മജീദ് ഹോള്‍ഡിംഗ് ഗ്രൂപ്പ്, സ്റ്റോർ കീപ്പർ : https://careers.al-majid.com/jobs/Careers/627581000028116306/Store-Keeper-Spare-parts-?source=CareerSite
റിസപ്ഷനിസ്റ് : https://careers.al-majid.com/jobs/Careers/627581000027409433/Receptionist?source=CareerSite
വെഹിക്കിൾ ഇലക്ട്രീഷ്യൻ : https://careers.al-majid.com/jobs/Careers/627581000028005077/Vehicle-Electrician?source=CareerSite
വെൽഡർ : https://careers.al-majid.com/jobs/Careers/627581000024520601/Welder?source=CareerSite
വെഹിക്കിൽ മെക്കാനിക്ക് : https://careers.al-majid.com/jobs/Careers/627581000022960368/Vehicle-Mechanic?source=CareerSite
https://www.facebook.com/Malayalivartha