എഴുത്ത് പരീക്ഷയില്ലാതെ കേന്ദ്ര സര്‍ക്കാര്‍ ജോലി;അരലക്ഷത്തിന് മുകളില്‍ ശമ്പളം

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് വിവിധ വിഷയങ്ങളിലെ എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സാധുവായ ഗേറ്റ് സ്‌കോറും എഞ്ചിനീയറിംഗ് ബിരുദവും ഉള്ളവര്‍ക്ക് ഒരു എഴുത്തുപരീക്ഷയ്ക്കും ഇല്ലാത തന്നെ സര്‍ക്കാര്‍ ജോലി നേടാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.
താല്‍പര്യവും യോഗ്യതയും ഉള്ളവര്‍ക്ക് www. npcil.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 30 ആണ്. ആകെ 400 എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. മെക്കാനിക്കല്‍ തസ്തികയില്‍ 150 ഒഴിവുകളാണ് ഉള്ളത്. കെമിക്കല്‍ തസ്തികയില്‍ 60 ഒഴിവുകളും ഇലക്ട്രിക്കല്‍ തസ്തികയില്‍ 80 ഒഴിവുകളും ഇലക്ട്രോണിക്‌സ് തസ്തികയില്‍ 45 ഒഴിവുകളും ഉണ്ട്.
ഇന്‍സ്ട്രുമെന്റേഷന്‍ തസ്തികയില്‍ 20 ഒഴിവുകളും സിവില്‍ തസ്തികയില്‍ 45 ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കുറഞ്ഞത് 60% മാര്‍ക്കോടെ ബിഇ, ബി ടെക്, ബിഎസ് സി (എഞ്ചിനീയറിംഗ്) അല്ലെങ്കില്‍ അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം ടെക് ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടാതെ അപേക്ഷകര്‍ക്ക് 2023, 2024, അല്ലെങ്കില്‍ 2025 ലെ സാധുവായ ഗേറ്റ് സ്‌കോര്‍ നിര്‍ബന്ധമാണ്.
ജനറല്‍/ ഇ ഡബ്ല്യു എസ് വിഭാഗക്കാരുടെ പരമാവധി പ്രായപരിധി 26 വയസായിരിക്കണം. ഒ ബി സി (നോണ്‍-ക്രീമി ലെയര്‍) വിഭാഗക്കാര്‍ക്ക് പരമാവധി 29 വയസും എസ് എസി, എസ് ടി വിഭാഗക്കാര്‍ക്ക് പരമാവധി 31 വയസുമാണ് പ്രായപരിധി. പരിശീലന കാലയളവില്‍ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 74000 രൂപ പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും.
വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം, പ്രതിമാസം 56,100 രൂപ പ്രാരംഭ ശമ്പളത്തോടെ സയന്റിഫിക് ഓഫീസറായി (ഗ്രൂപ്പ് സി) നിയമിക്കപ്പെടും. കൂടാതെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഗേറ്റ് സ്‌കോറുകളുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്, തുടര്‍ന്ന് ഒരു വ്യക്തിഗത അഭിമുഖവും നടത്തും. സംവരണമില്ലാത്ത വിഭാഗത്തിലുള്ള അപേക്ഷകര്‍ അഭിമുഖത്തില്‍ കുറഞ്ഞത് 70% മാര്‍ക്ക് നേടണം.
സംവരണമില്ലാത്ത വിഭാഗത്തിലുള്ള ഇ ഡബ്ല്യു എസ്, എസ് സി , എസ് ടി, ഒ ബി സി - എന്‍ സി എല്‍, പി ഡബ്ല്യു ബി ഡി അപേക്ഷകര്‍ കുറഞ്ഞത് 60% മാര്‍ക്ക് നേടണം. ഇന്റര്‍വ്യൂ തീയതികള്‍ ജൂണ്‍ 9 മുതല്‍ ജൂണ്‍ 21 വരെ ആണ് നിശ്ചയിച്ചിരിക്കുന്നത്.
ഈ തിയതികള്‍ താല്‍ക്കാലികമാണ്. അനുശക്തിനഗര്‍, മുംബൈ (മഹാരാഷ്ട്ര), നറോറ ആറ്റോമിക് പവര്‍ സ്റ്റേഷന്‍, ഉത്തര്‍പ്രദേശ്, മദ്രാസ് ആറ്റോമിക് പവര്‍ സ്റ്റേഷന്‍, തമിഴ്‌നാട്, കൈഗ ജനറേറ്റിംഗ് സ്റ്റേഷന്‍, കര്‍ണാടക എന്നിവിടങ്ങളില്‍ വെച്ചായിരിക്കും ഇന്റര്‍വ്യൂ നടക്കുക. ജനറല്‍, ഇ ഡബ്ല്യു എസ്, അല്ലെങ്കില്‍ ഒ ബി സി (എന്‍ സി എല്‍) വിഭാഗങ്ങളില്‍പ്പെട്ട പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ മാത്രം 500 രൂപ റീഫണ്ട് ചെയ്യാത്ത അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതുണ്ട്. അപേക്ഷകര്‍ അഭിമുഖത്തിന് വരുമ്പോള്‍ അവരുടെ യഥാര്‍ത്ഥ അക്കാദമിക് രേഖകള്‍, മാര്‍ക്ക് ഷീറ്റുകള്‍, ഫൈനല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ കൈവശം കരുതിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍ പി സി ഐ എല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം - npcil.nic.in.
https://www.facebook.com/Malayalivartha