കുസാറ്റില്‍ ലക്‌ചറര്‍ തസ്‌തികയിലൊഴിവ്

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയിലെ ഡിപ്പാര്‍ട്ടമെന്റ് ഓഫ് ഷിപ്പ് ടെക്‌നോളജിയുടെ അപ്ലൈഡ് മെക്കാനിക്‌സ്/മെക്കാനിക്‌സ് ഓഫ് സോളിഡ്‌സ് ആന്റ് മറൈന്‍ ഹൈഡ്രോ ഡൈനമിക്‌സ്/ഫ്രാക്‌ചര്‍ മെക്കാനിക്‌സ് എന്നീ വിഭാഗങ്ങളില്‍ ലക്‌ചറന്‍മാരുടെ രണ്ട് തസ്‌തികയൊഴിവുകളുണ്ട്. തുടക്കത്തില്‍ ഒരു വര്‍ഷത്തേയ്‌ക്കാണ് നിയമനം. ബി.ടെക് ബിരുദധാരികള്‍ക്ക് 22,500 രൂപയും, എം.ടെക്/എം.ഫില്‍ ബിരുദധാരികള്‍ക്ക് 23,750 രൂപയും. പി.എച്ച്.ഡി. ബിരുദധാരികള്‍ക്ക് 25,000 രൂപയുമാണ് പ്രതിമാസ ശബളം.
അപേക്ഷാഫോം, ബയോ-ഡേറ്റയും മറ്റ് ബന്ധപ്പെട്ട രേഖകളും സഹിതം ദ ഹെഡ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഷിപ്പ് ടെക്‌നോളജി, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി,കൊച്ചി -22 എന്ന വിലാസത്തില്‍ 2014 ജനുവരി 31-നു മുന്‍പ് ലഭിച്ചിരിക്കണം. എല്ലാ വിശദ വിവരങ്ങള്‍ക്കും യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. www.cusat.ac.in എന്നാണ് സൈറ്റ് അഡ്രസ്.
https://www.facebook.com/Malayalivartha