യു.പി.എസ്.സി അപേക്ഷകരുടെ പ്രായപരിധി 32 ആയി ഉയര്‍ത്താന്‍ തീരുമാനം

യു.പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ പ്രായപരിധി 32 ആയി ഉയര്‍ത്തുകയാണ്. ഇനി അവര്‍ക്ക് രണ്ടു തവണ കൂടി പരീക്ഷ എഴുതാന്‍ അവസരം ലഭിക്കുമെന്ന് യൂണിയന്‍ പബ്‌ളിക് സര്‍വ്വീസ് കമ്മീഷന്‍ അറിയിച്ചു.
നിലവിലുളള നിയമപ്രകാരം ഒരു ഉദ്യോഗാര്‍ത്ഥിക്ക് നാലു തവണ മാത്രമാണ് പരീക്ഷ എഴുതാന്‍ അവസരമുണ്ടായിരുന്നത്. പക്ഷേ ഇപ്പോള്‍ അത് ആറായി ഉയര്‍ത്താനാണ് തീരുമാനം. മുമ്പ് 30 വയസ്സായിരുന്നു പ്രായപരിധി. പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ക്കു പ്രായ പരിധിയ്‌ക്കുള്ളില്‍ എത്ര പ്രാവശ്യം വേണമെങ്കിലും പരീക്ഷ എഴുതാമെന്നുള്ളതാണ് അവരുടെ നേട്ടം.
https://www.facebook.com/Malayalivartha