സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ത്ഥികളുടെ അവസരങ്ങളും പ്രായപരിധിയും കൂട്ടി

സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് രണ്ട് അധിക അവസരങ്ങള്‍ കൂടി ലഭ്യമാകും. കൂടാതെ പ്രായപരിധി 32 വയസ്സായി ഉയര്‍ത്താനും യൂണിയന്‍ പബ്‌ളിക് സര്‍വ്വീസ് കമ്മീഷന്‍ തീരുമാനിച്ചു. ഈ വര്‍ഷം മുതല്‍ അത് പ്രാബല്യത്തില്‍ വരും. ആഗസ്‌റ്റ് 24 ന് പ്രിലിമിനറി പരീക്ഷ നടത്താന്‍ താത്‌ക്കാലികമായി തീരുമാനിച്ചിട്ടുണ്ട്. എഴുതാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 21 വയസ്സാണ്. ജനറല്‍ കാറ്റഗറി വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ഇപ്പോള്‍ പരിധി 30 വയസ്സാണ്. ഇനി 32 ആയി മാറും. പരീക്ഷ എഴുതാനുള്ള അവസരങ്ങള്‍ നാലിനു പകരം ആറ് അവസരങ്ങളുണ്ടായിരിക്കും.
പിന്നോക്ക വിഭാഗക്കാര്‍ക്ക് പ്രായപരിധി 35 വയസ്സായിരിക്കും. 7 അവസരങ്ങള്‍ പരീക്ഷയെഴുതാന്‍ ഇവര്‍ക്കു ലഭിക്കും.
അന്ധ, ബധിര മറ്റു വികാലാംഗ വിഭാഗക്കാര്‍ക്ക് 40 വയസ്സുവരെ പരീക്ഷ എഴുതാന്‍ സാധിക്കും.
പട്ടികജീതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിന് പ്രായപരിധി 37 വയസ്സാണ്. അവര്‍ക്ക് എത്ര തവണ വേണമെങ്കിലും പരീക്ഷ എഴുതാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha