ഏപ്രില്‍ 1 മുതല്‍ പി.എസ്.സി. പരീക്ഷകള്‍ക്ക് തിരിച്ചറിയല്‍ രേഖയുടെ കോപ്പി വേണ്ട

ഈ ഏപ്രില്‍ 1 മുതല്‍ പി.എസ്.എസി. നടത്തുന്ന പരീക്ഷകള്‍ക്ക് തിരിച്ചറിയല്‍ രേഖകളുടെ കോപ്പി ഹാജരാക്കേണ്ടതില്ല. ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനില്‍ തിരിച്ചറിയല്‍ രേഖമാത്രം ഹാജരാക്കിയാല്‍ മതിയാകും. മുമ്പൊക്കെ തിരിച്ചറിയല്‍ രേഖയുടെ കോപ്പി ഹാജരാക്കാത്തതിനാല്‍ പല ഉദ്യാഗാര്‍ത്ഥികളേയും പരീക്ഷയെഴുതാന്‍ അനുവദിച്ചിരുന്നില്ല. ഇതേതുടര്‍ന്നുള്ള നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് പി.എസ്.സി.യുടെ നടപടി.
നിലവിലെ പരീക്ഷാ സമയത്തോടൊപ്പം പ്രിപ്പറേഷന്‍ സമയമായ അരമണിക്കൂര്‍ കൂടി ഉള്‍പ്പെടുത്തി പരീക്ഷാസമയം ഉച്ചയ്‌ക്ക് 1.30 മുതല്‍ 3.15 വരേയും രാവിലെ 7.30 മുതല്‍ 9.15 വരേയും ആയി ക്രമീകരിച്ചു.
അഡ്‌മിഷന്‍ ടിക്കറ്റിലെ തിരിച്ചറിയല്‍ പത്രികയുടെ മധ്യഭാഗത്തുണ്ടായിരുന്ന വാട്ടര്‍മാര്‍ക്ക് ഒഴിവാക്കി പകരം മുകളില്‍ ഇടതുവശത്തായി പി.എസ്.സിയുടെ എംബ്ലം വരത്തക്ക രീതിയില്‍ പത്രിക ക്രമീകരിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha