പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി 6 മാസം നീട്ടി

പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി 6 മാസത്തേക്ക് നീട്ടി. മാര്‍ച്ച് 31 ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് നീട്ടിയത്. ഇന്നലെ ചേര്‍ന്ന പിഎസ്‌സി യോഗത്തിലാണ് തീരുമാനം. സെപ്‌തംബര്‍ 30 വരെയാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി. റാങ്ക് ലിസ്റ്റ് നീട്ടണമെന്ന സര്‍ക്കാരിന്റെ ആവശ്യം പിഎസ്‌സി അംഗീകരിക്കുകയായിരുന്നു.
ലീഗല്‍ അസിസ്റ്റന്റ് , പോലീസ് കോണ്‍സ്റ്റബിള്‍, ആംമ്‌ഡ് ബെറ്റാലിയന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍, മെഡിക്കല്‍ ഓഫീസര്‍ എന്നീ മുന്നൂറോളം ലിസ്റ്റുകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. കഴിഞ്ഞ വര്‍ഷം സെപ്‌തംബര്‍ 30 നാണ് അവസാനമായി പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചത്. ഈ സര്‍ക്കാരിന്റെ കാലത്ത് ഇത് ആറാം തവണയാണ് റാങ്ക് ലിസ്റ്റ് നീട്ടുന്നത്.
നേരത്തെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാലര വര്‍ഷമാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം പിഎസ്‌സി തള്ളിയിരുന്നു. അടുത്തിടെ നിലവില്‍ വന്ന എല്‍.ഡി ക്ലര്‍ക്ക്, പോലീസ് കോണ്‍സ്റ്റബിള്‍ , സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, എല്‍ ഡി ടൈപ്പിസ്റ്റ് തുടങ്ങിയ ലിസ്റ്റുകള്‍ക്ക് ഇന്നത്തെ തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കുകയില്ല.
https://www.facebook.com/Malayalivartha