ഡി.എം.ആര്‍.സിയില്‍ 1194 ഒഴിവ്

ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനില്‍ താഴെപ്പറയുന്ന തസ്തികകളിലായി 1194 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
1. സ്റ്റേഷന്‍ കണ്‍ട്രോളര്‍/ട്രെയിന്‍ ഓപറേറ്റര്‍ (എസ്.സി/ടി.ഒ): 98 ഒഴിവ് (ജനറല്‍ -51, ഒ.ബി.സി -26, എസ്.സി -14, എസ്.ടി -7, വിമുക്തഭടന്മാര്‍-14). ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് വിഭാഗത്തില്‍ മൂന്നുവര്‍ഷ എന്‍ജിനീയറിങ് ഡിപ്ളോമ അല്ളെങ്കില്‍ ഫിസിക്സ്/കെമിസ്ട്രി/മാത്സ് ബി.എസ്സി ഓണേഴ്സ് അല്ളെങ്കില്‍ ഫിസിക്സ്/കെമിസ്ട്രി/മാത്സ് ബി.എസ്സിയാണ് യോഗ്യത. 02.01.1986നും 01.01.1996നും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം.
2. കസ്റ്റമര്‍ റിലേഷന്‍സ് അസിസ്റ്റന്‍റ്: 234 ഒഴിവ് (ജനറല്‍ -120, ഒ.ബി.സി -63, എസ്.സി -34, എസ്.ടി -17, വിമുക്തഭടന്മാര്‍-33). മൂന്ന് അല്ളെങ്കില്‍ നാലു വര്‍ഷത്തെ ബിരുദമാണ് യോഗ്യത. ആറാഴ്ചയില്‍ കുറയാത്ത ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ യോഗ്യത അനിവാര്യം. 02.01.1986നും 01.01.1996നും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം.
3. ജൂനിയര്‍ എന്‍ജിനീയര്‍/ഇലക്ട്രീഷ്യന്‍: 89 ഒഴിവ് (ജനറല്‍ -46, ഒ.ബി.സി -24, എസ്.സി -13, എസ്.ടി-6, വിമുക്തഭടന്മാര്‍-12). ഇലക്ട്രിക്കല്‍ /തത്തുല്യ ട്രേഡില്‍ മൂന്നുവര്‍ഷ എന്‍ജിനീയറിങ് ഡിപ്ളോമയാണ് യോഗ്യത. 02.01.1986നും 01.01.1996നും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം.
4. ജൂനിയര്‍ എന്‍ജിനീയര്‍/ഇലക്ട്രോണിക്സ്: 136 ഒഴിവ് (ജനറല്‍ -70, ഒ.ബി.സി -36, എസ്.സി -20, എസ്.ടി -10, വിമുക്തഭടന്മാര്‍ -19). ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ട്രേഡില്‍ മൂന്നു വര്‍ഷ എന്‍ജിനീയറിങ് ഡിപ്ളോമയാണ് യോഗ്യത. 02.01.1986നും 01.01.1996നും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം.
5. ജൂനിയര്‍ എന്‍ജിനീയര്‍/മെക്കാനിക്കല്‍: 35 ഒഴിവ് (ജനറല്‍ -19, ഒ.ബി.സി -9, എസ്.സി -5, എസ്.ടി -2, വിമുക്തഭടന്മാര്‍ -5). മെക്കാനിക്കല്‍/തത്തുല്യ ട്രേഡില്‍ മൂന്നുവര്‍ഷ എന്‍ജിനീയറിങ് ഡിപ്ളോമയാണ് യോഗ്യത. 02.01.1986നും 01.01.1996നും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം.
6. ജൂനിയര്‍ എന്‍ജിനീയര്‍/സിവില്‍: 32 ഒഴിവ് (ജനറല്‍ -18, ഒ.ബി.സി -8, എസ്.സി -4, എസ്.ടി -2, വിമുക്തഭടന്മാര്‍ -4). സിവില്‍/തത്തുല്യ ട്രേഡില്‍ മൂന്നുവര്‍ഷ എന്‍ജിനീയറിങ് ഡിപ്ളോമയാണ് യോഗ്യത. 02.01.1986നും 01.01.1996നും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം.
7. മെയ്ന്‍െറയ്നര്‍: 570 ഒഴിവുകളാണുള്ളത്. ഐ.ടി.ഐയാണ് (എന്‍.സി.വി.ടി/എസ്.സി.വി.ടി) യോഗ്യത.
02.01.1989നും 01.01.1996നും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
ജനറല്‍, ഒ.ബി.സി വിഭാഗക്കാര്‍ക്ക് (വിമുക്തഭടന്മാര്‍ ഉള്‍പ്പെടെ) 400 രൂപയും എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 150 രൂപയുമാണ് അപേക്ഷാഫീസ്.
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഏപ്രില്‍ 15.www.delhimetrorail.comല്‍ Career എന്ന ലിങ്ക് കാണുക. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ട്
DMRC LIMITED,
POST BAG No. 9
LODHI ROAD POST OFFICE
NEW DELHI -110 003 വിലാസത്തില്‍ സാധാരണ തപാലില്‍ ഏപ്രില്‍ 22നുമുമ്പ് അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്.
www.delhimetrorail.com സന്ദര്‍ശിക്കുക.
https://www.facebook.com/Malayalivartha