വിവിധ ബാങ്കുകളിലായി പ്രൊബേഷണറി ഓഫീസർ, മാനേജർ തസ്തികകളിൽ 2639 ഒഴിവുകൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മാത്രം പ്രൊബേഷണറി ഓഫീസർമാരുടെ 2000 ഒഴിവുകൾ ഉണ്ട്. അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത ബിരുദമാണ്
ശമ്പളം : 23700-42020 രൂപ
പ്രാഥമികപരീക്ഷ, മെയിന്‍ പരീക്ഷ, ഗ്രൂപ്പ് എക്സര്‍സൈസ് & ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ്: പരീക്ഷകളെല്ലാം ഓണ്‍ലൈനായിരിക്കും.
പ്രാഥമികപരീക്ഷ ഒബ്ജക്ടീവ് രീതിയിലായിരിക്കും . എന്നാൽ മെയിന്‍ പരീക്ഷയ്ക്ക് 200 മാര്‍ക്കിന്റെ ഒബ്ജക്ടീവ് ടെസ്റ്റും 50 മാര്‍ക്കിന്റെ വിവരണാത്മക പരീക്ഷയുമുണ്ടാവും.
അപേക്ഷാ ഫീസ്: ജനറല്‍, ഒ.ബി.സി. : 600 രൂപ. എസ്.സി., എസ്.ടി., അംഗപരിമിതര്‍: 100 രൂപ.
അപേക്ഷ ഓണ്‍ലൈനായി നൽകേണ്ട അവസാന തീയതി: മേയ് 13.
വിജയാ ബാങ്കില്‍ മാനേജര്‍-ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ലോ, സെക്യൂരിറ്റി തസ്തികകളിലായി 57 ഒഴിവുകൾ ഉണ്ട് . താൽപ്പര്യമുള്ളവർ ഇന്ന് തന്നെ അപേക്ഷിക്കണം
ബാങ്ക് ഓഫ് ഇന്ത്യയില്‍ ക്രെഡിറ്റ് ഓഫീസറുടെ 158 ഒഴിവുകള്‍:
അപേക്ഷാ ഫീസ്: 600 രൂപ. എസ്.സി./ എസ്.ടി./ അംഗപരിമിതര്‍ എന്നിവര്‍ക്ക് 100 രൂപ. അപേക്ഷ: ഓണ്‍ലൈനായി മേയ് 5 നു മുൻപ് നല്‍കണം.
ബാങ്ക് ഓഫ് ബറോഡയില്‍ വെല്‍ത്ത് പ്രൊഫഷണല്‍,വെല്‍ത്ത് മാനേജ്മെന്റ് സര്‍വീസസ് വിഭാഗത്തിലേക്ക് വിവിധ തസ്തികകളിലായി 424 ഒഴിവുകളുണ്ട്.
അപേക്ഷ അയക്കേണ്ട അവസാന തീയതി:മേയ് 6
https://www.facebook.com/Malayalivartha