പിന്നാക്ക സമുദായക്കാര്‍ക്കു സ്‌കോളര്‍ഷിപ്പുകള്‍
കേരളത്തിലെ പിന്നാക്ക സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക്‌വിവിധ സ്‌കീമുകളില്‍ സ്‌കോളര്‍ഷിപ്പിനും ഗ്രാന്റിനും ഇപ്പോള്‍അപേക്ഷിക്കാംDirectorate of Backward Communities Development Department, IVth floor,Ayyankali Bhavan, Kanakanagar, Thiruvananthapuram 695003,Web: www.bcddkerala.gov in;ph: -0471 2727378, email: obcdirectorate@gmail.com
സൂചനകള്‍ താഴെ. അപേക്ഷാഫോംവെബ് സൈറ്റിലെ ബന്ധപ്പെട്ട ലിങ്കുകളില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട പുതുക്കിയ തീയതികളും കാണിച്ചിട്ടുണ്ട്.
1. എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം: വാര്‍ഷികകുടുംബ വരുമാനം നാലര ലക്ഷംരൂപയില്‍ കവിയരുത്. പരമാവധിഗ്രാന്റ് തുകകള്‍: മെഡിക്കല്‍,എന്‍ജി. എന്‍ട്രന്‍സ് - 30,000 രൂപ;ബാങ്കിങ് സര്‍വീസ് - 20,000 രൂപ;സിവില്‍ സര്‍വീസസ് പരീക്ഷ -50,000 രൂപ; പിഎസ്‌സി, റയില്‍വേമുതലായവ - 5,000 രൂപ. അഞ്ചു വര്‍ഷത്തെയെങ്കിലും സേവനപാരമ്പര്യമുള്ള നല്ല സ്ഥാപനത്തിലാവണം പരിശീലനം. അപേക്ഷ ജനുവരി 14 വരെ.
2. ഓവര്‍സീസ് സ്‌കോളര്‍ഷിപ്:വാര്‍ഷിക കുടുംബ വരുമാനം ആറു ലക്ഷം രൂപയില്‍ കവിയരുത്.നിര്‍ദിഷ്ട വിദേശ സര്‍വകലാശാലകളിലെ പഠനത്തിന് സ്‌കോളര്‍ഷിപ് അറിയിപ്പു കിട്ടി ഒരു വര്‍ഷത്തിനകം അഡ്മിഷന്‍ നേടണം. പരമാവധി സഹായം-പത്തു ലക്ഷംരൂപ. അപേക്ഷ 14 വരെ.
3. ഐഐടി, ഐഐഎം, എഐഎംഎസ് മുതലായ ദേശീയപ്രാധാന്യമുള്ള അന്യസംസ്ഥാനസ്ഥാപനങ്ങളിലെ പഠനത്തിനുള്ള സ്‌കോളര്‍ഷിപ്: വാര്‍ഷിക കുടുംബ വരുമാനം ഒരുലക്ഷം രൂപയില്‍കവിയരുത്. കോഴ്‌സനുസരിച്ചു ഗ്രാന്റ്. അപേക്ഷ 31 വരെ.
https://www.facebook.com/Malayalivartha