U K ആണോ ലക്‌ഷ്യം ...ഈ ആറ് വിസകൾ നിങ്ങള്‍ക്കുള്ളതാണ്

ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ കുടിയേറുന്ന വിദേശ രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് യു.കെ. ടയര്‍ 1,2,4 വിസകള്‍, ഫാമിലി വിസ, ബിസിനസ് വിസ തുടങ്ങിയ വിസകള്‍ ആണ് യു കെ യിലേക്ക് പോകാൻ ഉദ്ദേശിക്കുന്നവർക്കായി ഉള്ളത് . ടയർ 2, ടയർ 4 വിസകൾ യഥാക്രമം സ്‌കിൽഡ് വർക്കർ, സ്റ്റുഡന്റ് വിസ എന്നാണ് അറിയപ്പെടുന്നത്. വ്യത്യസ്ത ആവശ്യങ്ങൾക്കായി യുകെ സർക്കാർ നൽകുന്ന രണ്ട് വ്യത്യസ്ത തരം വിസകളാണ് അവ
ടയര്‍ 1 വിസ
നിക്ഷേകര്‍, സംരംഭകര്‍, ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവരോ അതില്‍ നിക്ഷേപിക്കാനോ താല്‍പര്യപ്പെടുന്നവര്‍, അംഗീകൃത ബിസിനസ് പദ്ധതിയുള്ള ബിരുദധാരികള്‍ എന്നിവരുള്‍പ്പെടുന്ന ഉയര്‍ന്ന മൂല്യമുള്ള കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള വിസയാണ് ടയര്‍ 1 വിസ. സാമ്പത്തിക ഭദ്രത അടിസ്ഥാനമാക്കിയാണ് വിസക്ക് അനുമതി നല്‍കുന്നത്. അപേക്ഷിക്കുന്നവര്‍ക്ക് മൊത്തം 95 പോയിന്റുകള്‍ നേടുകയും ബാങ്ക് അക്കൗണ്ടില്‍ കുറഞ്ഞത് 200,000 പൗണ്ട് (ഏകദേശം 2.07 കോടി രൂപ) മിനിമം ബാലന്‍സ് ഉണ്ടായിരിക്കുകയും വേണം.
ടയര്‍ 2 വിസ
യു.കെയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന വിദഗ്ദ തൊഴിലാളികള്‍ക്ക് നല്‍കുന്ന വിസയാണിത്. മാത്രമല്ല യു.കെയിലെ വിവിധ ശാഖകളിലേക്ക് ട്രാന്‍സ്ഫര്‍ ലഭിക്കുന്ന തൊഴിലാളികള്‍, കായിക താരങ്ങള്‍, മതപരമായ വിസകള്‍ എന്നിവയും ടയര്‍ 2വിന് കീഴിലാണ് വരുന്നത്. തൊഴില്‍ മേഖലയില്‍ അപേക്ഷിക്കുന്നവര്‍ക്ക് യു.കെയില്‍ നിന്നുള്ള തൊഴില്‍ ഉടമകളുടെ പക്കല്‍ നിന്നുള്ള ഒരു തൊഴിൽ ഓഫർ ആവശ്യമായി വരും.
തൊഴില്‍ വിസ നേടുന്നതിന് കുറഞ്ഞത് 70 പോയിന്റുകള്‍ ഉണ്ടായിരിക്കണം. ഇതിനായി തൊഴിലുടമ നല്‍കുന്ന സ്‌പോണ്‍സര്‍ഷിപ്പ് വഴി നിങ്ങള്‍ക്ക് 30 പോയിന്റ് നേടാം. സ്‌കില്‍ ഷോര്‍ട്ടേജ് ലിസ്റ്റില്‍ ഉള്‍പ്പെട്ട തൊഴിലാണ് ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ക്ക് മറ്റൊരു 30 പോയിന്റും നേടാം.
ടയര്‍ 4 വിസ
വിദേശ വിദ്യാഭ്യാസം ലക്ഷ്യം വെക്കുന്ന അന്താരാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്കായി യു.കെ നല്‍കുന്ന വിസയാണ് ടയര്‍ 4 വിസ. സ്റ്റുഡന്റ് വിസ നേടുന്നതിനായി നിങ്ങള്‍ പഠിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള അഡ്മിഷന്‍ ലെറ്റര്‍ ഹാജരാക്കേണ്ടതുണ്ട്. മാത്രമല്ല 16 വയസിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കാണ് യു.കെയിലേക്ക് പഠനത്തിനായി ചേക്കേറാന്‍ അനുമതിയുള്ളത്. മാത്രമല്ല ഐ.ഇ.എല്‍.ടി.എസ് പോലുള്ള ഭാഷാ വൈദഗ്ദ്യ പരീക്ഷയില്‍ നിശ്ചിത മാര്‍ക്ക് നേടുകയും വേണം.
ടയര്‍ 5 വിസ
താല്‍ക്കാലിക തൊഴിലാളികളെ രാജ്യത്തെത്തിക്കാന്‍ വേണ്ടി യു.കെ നല്‍കുന്ന വിസയാണ് ടയര്‍ 5. യു.കെ നല്‍കുന്ന ഏറ്റവും സാധാരണ വിസയായ ഇതിലൂടെ പ്രതിവര്‍ഷം 50,000 ല്‍ പരം ആളുകള്‍ രാജ്യത്തെത്തുന്നുണ്ടെന്നാണ് കണക്ക്. കായികം, ആതുര സേവനം എന്നീ മേഖലകളിലുള്ളവര്‍ക്കും ഈ വിസക്ക് അപേക്ഷിക്കാനാവും.
ഫാമിലി വിസ
യു.കെയിലേക്ക് കുടിയേറിയ വിദേശികള്‍ക്ക് അവരുടെ കുടുംബാങ്ങളെ കൂടി രാജ്യത്തേക്ക് കൊണ്ടുവരാനായി നിര്‍ണയിച്ചിട്ടുള്ള പ്രത്യേക വിസയാണിത്.
ബിസിനസ് വിസ
ദീര്‍ഘകാലത്തേക്ക് യു.കെയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ബിസിനസ് സംരംഭകര്‍ക്ക് മാത്രമായി നല്‍കുന്ന വിസയാണിത്. 18 വയസിന് മുകളിലുള്ള ബിസിനസ് സംരംഭകര്‍ക്ക് വിസക്ക് അപേക്ഷിക്കാ. പക്ഷെ നിങ്ങളുടെ ബിസിനസ് പ്ലാനിനെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ആദ്യമേ തന്നെ ഹാജരാക്കേണ്ടി വരും. മാത്രമല്ല അപേക്ഷിക്കുന്നയാള്‍ ബിസിനസ് നടത്താന്‍ ഉദ്ദേശിക്കുന്ന കമ്പനിയില്‍ നിന്നുള്ള ക്ഷണക്കത്തും ഹാജരാക്കണം.
https://www.facebook.com/Malayalivartha