Widgets Magazine
28
Aug / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യു എ ഇ യിൽ ജോലി ഉള്ളവർ വീട്ടിലേയ്ക്ക് പണമയയ്ക്കൂ..!!നിങ്ങൾ അയച്ചതിനേക്കാൾ കൂടുതൽ കുടുംബത്തിന് കിട്ടും !!!

26 MARCH 2024 07:26 PM IST
മലയാളി വാര്‍ത്ത

സാധാരണ ഗതിയിൽ രൂപയുടെ മൂല്യം കുറയുന്നത് അത്ര നല്ല ഒരു കാര്യമല്ല , എന്നാൽ പ്രവാസികൾക്ക് രൂപയുടെ മൂല്യം  കുറയുന്നത് ഒരർത്ഥത്തിൽ ചാകര തന്നെയാണ് . കാരണം അപ്പോൾ അവർ അയയ്ക്കുന്ന പണത്തിനു കൂടുതൽ ലാഭം കിട്ടും . അതായത്  ഒരു ഡോളര്‍ നാട്ടിലേക്ക് അയച്ചാല്‍ അതുമാറുമ്പോള്‍ നേരത്തേ 83.13 രൂപയാണ് കിട്ടിയിരുന്നതെങ്കില്‍ ഇപ്പോള്‍ 83.48 രൂപ കിട്ടും. ഡോളറിനെതിരെ മാത്രമല്ല, യു.എ.ഇ ദിര്‍ഹത്തിനെതിരെയും രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലാണെന്നത് മലയാളികള്‍ ഉള്‍പ്പെടെയുള്ള യു.എ.ഇയിലെ പ്രവാസികള്‍ക്ക് വലിയ നേട്ടമാണ്.


ഇന്നലെ വ്യാപാരത്തിനിടെ ഒരുവേള യു.എ.ഇ ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയായ 22.732 വരെ എത്തി. വ്യാപാരാന്ത്യത്തില്‍ മൂല്യം 22.731 ആണ്. യു.എ.ഇയിലുള്ള പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുമ്പോള്‍ കൂടുതല്‍ തുക നേടാനാകുമെന്നാണ് നേട്ടം.

 



ഡോളറിനെതിരെ ഇന്ത്യന്‍ റുപ്പിയുടെ മൂല്യം ഇന്നലെ 35 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ചയായ 83.48ല്‍ എത്തിയിരുന്നു. ഡോളറില്‍ വരുമാനം നേടുകയും ആ തുക ഇന്ത്യയിലേക്ക് അയക്കുകയും ചെയ്യുന്ന പ്രവാസികള്‍ക്ക് രൂപയുടെ മൂല്യത്തകര്‍ച്ച വന്‍ നേട്ടമാണ്.
 
അടിസ്ഥാന പലിശനിരക്കില്‍ മാറ്റംവരുത്താതിരുന്ന അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പണനയം, യൂറോയുടെയും പൗണ്ടിന്റെയും വീഴ്ച എന്നിവയാണ് ഡോളറിന് കുതിപ്പേകുന്നത്. ഇതോടൊപ്പം യു.എ.ഇ ദിര്‍ഹമടക്കം ഗള്‍ഫ് കറന്‍സികളുടെ മൂല്യവും ഉയരുകയായിരുന്നു.
 
ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യമെന്ന സ്ഥാനം തുടര്‍ച്ചയായി നിലനിറുത്തുന്നത് ഇന്ത്യയാണ്. ലോകബാങ്കിന്റെ 2023ലെ കണക്കുപ്രകാരം ഇന്ത്യയിലേക്ക് പ്രവാസികള്‍ അയച്ചത് 12,500 കോടി ഡോളറാണ് (10.43 ലക്ഷം കോടി രൂപ).

 


രൂപയ്‌ക്കെതിരെ ഡോളറടക്കം മറ്റ് കറന്‍സികളുടെ മൂല്യം ഉയര്‍ന്നത് പ്രവാസിപ്പണമൊഴുക്ക് കൂടാന്‍ സഹായിക്കും. അമേരിക്കയില്‍ നിന്നാണ് ഇന്ത്യയിലേക്ക് ഏറ്റവുമധികം പ്രവാസിപ്പണം എത്തുന്നത്. യു.എ.ഇയാണ് രണ്ടാമത്. സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍, ഖത്തര്‍ എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ കണക്കുപ്രകാരം 2022ല്‍ പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയച്ചത് 4,423 കോടി ദിര്‍ഹമായിരുന്നു (ഒരുലക്ഷം കോടിയിലധികം രൂപ).
 
റിസര്‍വ് ബാങ്ക് പ്രവാസിപ്പണമൊഴുക്ക് (Inward remittance to India) സംബന്ധിച്ച് ഏറ്റവുമൊടുവില്‍ (2022) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ് (35 ശതമാനം). 19 ശതമാനത്തില്‍ നിന്ന് 10.2 ശതമാനത്തിലേക്ക് വിഹിതം ഇടിഞ്ഞ കേരളം രണ്ടാംസ്ഥാനത്തേക്ക് വീണു. 16.7 ശതമാനത്തില്‍ നിന്ന് മഹാരാഷ്ട്രയുടെ വിഹിതം 35 ശതമാനത്തിലേക്ക് കുതിച്ചുയരുകയായിരുന്നു. തമിഴ്‌നാടും ഡല്‍ഹിയും 10 ശതമാനത്തിനടുത്ത് വിഹിതവുമായി കേരളത്തിന് തൊട്ടടുത്തുണ്ട്.

രൂപയുടെ മൂല്യത്തകര്‍ച്ച ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ അനുകൂലവും പ്രതികൂലവുമായ ഫലങ്ങള്‍ സൃഷിടിക്കും. ഇത് ഇന്ത്യയല്‍ നിന്നുള്ള കയറ്റുമതിക്ക് ഉത്തേജനം പകരും. അതിനാല്‍ ഐ.ടി സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കയറ്റുമതി കേന്ദ്രീകൃത കമ്പനികള്‍ക്ക് അവരുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം ഡോളറിലായതിനാല്‍ പ്രയോജനം ലഭിക്കും. മാത്രമല്ല വിദേശത്ത് ജോലി ചെയ്ത് ഡോളറിൽ വരുമാനം കണ്ടെത്തുന്ന ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം രൂപയുടെ മൂല്യത്തകര്‍ച്ച നേട്ടമാണ്. അവര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് രൂപയുടെ അടിസ്ഥാനത്തില്‍ വലിയ മൂല്യം ലഭിക്കും.

 



അതേസമയം വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ചെലവുകള്‍ക്കായി ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പണം അയക്കുന്നവര്‍ക്ക് രൂപയുടെ മൂല്യത്തകര്‍ച്ച തിരിച്ചടിയാകും. മാത്രമല്ല രൂപയുടെ മൂല്യത്തകര്‍ച്ച എണ്ണ വിപണന കമ്പനികള്‍ ഉള്‍പ്പെടെയുള്ള ഇറക്കുമതിക്കാരുടെ ചെലവ് ഉയര്‍ത്തും. ഇത് പണപ്പെരുപ്പ സമ്മര്‍ദ്ദത്തിലേക്ക് നയിച്ചേക്കാം. ധനക്കമ്മി വര്‍ധിപ്പിക്കുന്നതിനും രൂപയുടെ മൂല്യത്തകര്‍ച്ച കാരണമാകും. മാത്രമല്ല വിദേശ നിക്ഷേപകര്‍ പണം ഇന്ത്യയില്‍ നിന്ന് പിന്‍വലിക്കുന്നതിലേക്കും ഇത് നയിച്ചേക്കാം. രൂപയുടെ മൂല്യത്തിൽ ഇത്തരത്തിൽ തകർച്ച തുടരുകയാണെങ്കിൽ നിക്ഷേപത്തെയും സാമ്പത്തിക വളര്‍ച്ചയെയും പ്രതികൂലമായി ബാധിക്കും.



പണത്തിന്റെ മൂല്യവുമായി ബന്ധപ്പെട്ട എക്കണോമിക്സ് എന്ത് തന്നെ ആയാലും ഇന്ത്യൻ കറൻസിയുടെ മൂല്യം കുറയുന്നത് പ്രവാസികൾക്ക് സന്തോഷമുള്ള കാര്യമാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താമരശേരി ചുരത്തിലെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു  (15 minutes ago)

അമേരിക്കയിലെ സ്‌കൂളില്‍ വീണ്ടും വെടിവയ്പ്  (25 minutes ago)

സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വൈദികന്റെ 11 ലക്ഷം തട്ടിയ പ്രതിയെ പോലീസ് പിടികൂടി  (56 minutes ago)

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് ആരോപണം  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു  (1 hour ago)

ഇന്ന് മുതല്‍ ഇന്ത്യയ്ക്ക് മേല്‍ അമേരിക്കയുടെ 50% തീരുവ പ്രാബല്യത്തില്‍ വന്നു  (2 hours ago)

താമരശ്ശേരി ചുരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍  (4 hours ago)

108 ആംബുലന്‍സ് പദ്ധതിയില്‍ 250 കോടിയുടെ കമ്മിഷന്‍ തട്ടിപ്പ് നടന്നതായി രമേശ് ചെന്നിത്തല  (4 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കേസ്  (4 hours ago)

ആ ഒരൊറ്റ വാക്ക് വാക്ക് മാത്രം മതിയായിരുന്നു സിനിമയുടെ ഭാഗമാകാന്‍  (5 hours ago)

“ബോംബല്ല, ഓലപ്പടക്കം; വി ഡി സതീശൻ വിഡ്ഢി സതീശൻ ആകരുതെന്ന് സന്ദീപ് വാചസ്പതി  (5 hours ago)

കൊല്ലപ്പെട്ട ഹേമചന്ദ്രന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി  (6 hours ago)

വേലൂരിയെ നീക്കം ചെയ്തത് കൊണ്ട് പ്രശ്നങ്ങൾ അവസാനിക്കുന്നില്ല: ക്രമക്കേടുകളിൽ വിജിലൻസിൻ്റെയും നിയമസഭാ സമിതിയുടെയും അന്വേഷണം വേണം - രമേശ് ചെന്നിത്തല  (6 hours ago)

ആര്യനാട്ട് പഞ്ചായത്ത് മെമ്പറെ സിപിഎം അപമാനിച്ച് കൊലപ്പെടുത്തിയത്. ഇത് ക്രൂരമായ രാഷ്ട്രീയ കൊലപാതകം - രമേശ് ചെന്നിത്തല  (6 hours ago)

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 262 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്.  (7 hours ago)

Malayali Vartha Recommends