റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലന്‍സ് ഇടിച്ച് കാല്‍നടയാത്രികന് ദാരുണാന്ത്യം

റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലന്‍സ് ഇടിച്ച് കാല്‍നടയാത്രികന് ദാരുണാന്ത്യം. തമിഴ്‌നാട് തേനി സ്വദേശി മുരുകദാസ് ശങ്കരപാണ്ഡ്യന്‍ (67) ആണ് മരിച്ചത്. കോട്ടയം പൊന്‍കുന്നത്ത് ആണ് സംഭവം.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് മുരുകദാസിനെ ഇടിക്കുകയായിരുന്നു. ഇതോടെ ഇദ്ദേഹം റോഡിന് നടുവിലേക്ക് തെറിച്ചുവീണു.
ഗുരുതര പരിക്കേറ്റ മുരുകദാസിനെ ഉടന്‍ തന്നെ ഇതേ ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊന്‍കുന്നം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
https://www.facebook.com/Malayalivartha

























