നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷ രീതി യു.ജി.സി പരിഷ്‌കരിച്ചു

ഗവേഷണത്തിനും കോളജ് അധ്യാപനത്തിനുമുള്ള യോഗ്യത പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷ രീതി യു.ജി.സി പരിഷ്‌കരിച്ചു. മൂന്ന് പേപ്പറുകള്‍ക്കു പകരം ഇത്തവണ രണ്ട് പേപ്പര്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പേപ്പര്‍ ഒന്ന് പൊതു അഭിരുചി പരീക്ഷയില്‍ രണ്ടു മാര്‍ക്കിന്റെ 50 ചോദ്യങ്ങളാണുണ്ടാവുക. അധ്യാപന, ഗവേഷണ അഭിരുചി അളക്കാനുള്ള 50 ചോദ്യങ്ങള്‍ക്കും നിര്‍ബന്ധമായും ഉത്തരം നല്‍കണം.
നെറ്റിന് അപേക്ഷിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട പേപ്പര്‍ രണ്ടില്‍ രണ്ടു മാര്‍ക്കിന്റെ 100 ഒബ്ജക്ടിവ് ചോദ്യങ്ങളാണുണ്ടാവുക. രണ്ട് മണിക്കൂറാണ് ദൈര്‍ഘ്യം. രണ്ടു പേപ്പറുകളും ഒബ്ജക്ടിവ് മാതൃകയിലാണ്. ജൂനിയര്‍ റിസര്‍ച് ഫെലോഷിപ്പിനുള്ള (ജെ.ആര്‍.എഫ്) പ്രായപരിധി 28ല്‍ നിന്നും 30 ആക്കി ഉയര്‍ത്തി. ഈ വര്‍ഷത്തെ പരീക്ഷ ജൂലൈ എട്ടിന് നടക്കും. പരീക്ഷ ചുമതല ഇത്തവണയും സി.ബി.എസ്.സിക്ക് തന്നെയാണ്. മാര്‍ച്ച് ആറു മുതല്‍ www.cbsenet.nic.in ...എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. വിജ്ഞാപനം ഫെബ്രുവരി ഒന്നിന്.
https://www.facebook.com/Malayalivartha