ഹൈക്കോടതിയില്‍ അവസരം

കേരള ഹൈക്കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയിലെ എട്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എന്‍.സി.എ. നിയമനമാണ്. ഓണ്‍ലൈനായി അപേക്ഷിക്കണം. ആദ്യഘട്ട അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി രണ്ട്. രണ്ടാംഘട്ടം ഫെബ്രുവരി 15ന് മുമ്പ് അപേക്ഷിക്കണം.
റിക്രൂട്ട്‌മെന്റ് നമ്പര്‍ 18/2017 (നാലാം എന്‍.സി.എ. വിജ്ഞാപനം). എസ്.സി. രണ്ട്, മുസ്ലിം ഒരൊഴിവ്. റിക്രൂട്ട്‌മെന്റ് നമ്പര്‍ 19/2017 (ഒന്നാം എന്‍.സി.എ. വിജ്ഞാപനം). ലാറ്റിന്‍ കാത്തലിക്‌സ് ആന്‍ഡ് ആംഗ്ലോ ഇന്ത്യന്‍ ഒന്ന്, എസ്.സി. ഒന്ന്, മുസ്ലിം രണ്ട്, ഈഴവ, തിയ്യ, ബില്ലവ ഒരൊഴിവ്.
നേരിട്ടുള്ള നിയമനമാണ്. ഏതെങ്കിലും വിഷയത്തില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല നല്‍കിയതോ അംഗീകരിച്ചതോവായ ബാച്ചിലര്‍ ബിരുദമാണ് യോഗ്യത. ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങില്‍ കെ.ജി.ടി.ഇ. ഹയറും ഇംഗ്ലീഷ് ഷോര്‍ട്ട്ഹാന്‍ഡില്‍ കെ.ജി.ടി.ഇ. ഹയറും അല്ലെങ്കില്‍ തത്തുല്യ യോഗ്യതയോ.
കംപ്യുട്ടര്‍ വേര്‍ഡ് പ്രോസസിങ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത അഭിലഷണീയമാണ്. 02.01.1978നും 01.01.1999നും ഇടയില്‍ (രണ്ടു തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം. പട്ടികജാതിക്കാര്‍ 02.01.1976നും 01.01.1999നും ഇടയില്‍ (രണ്ടു തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം.
ഡിക്‌റ്റേഷന്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. 300 രൂപയാണ് അപേക്ഷാഫീസ്. പട്ടികജാതി, തൊഴില്‍രഹിതരായ ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസ് വേണ്ട. വെബ്‌സൈറ്റ്: www.hckrecruitment.nic.in
https://www.facebook.com/Malayalivartha