Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകമെമ്പാടും കേട്ടു, ഭൂമിക്കടിയില്‍ പുതിയ അഗ്‌നിപര്‍വതം തിളയ്ക്കുന്ന ആ ശബ്ദം!

15 JANUARY 2020 09:52 AM IST
മലയാളി വാര്‍ത്ത

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന ഭൂകമ്പമാപിനികളില്‍, 2018-ല്‍ കൃത്യമായ ഇടവേളകളില്‍ ചില പ്രത്യേക സീസ്മിക് സിഗ്‌നലുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ആ വര്‍ഷം മേയ്, ജൂണ്‍ മാസങ്ങളിലായിരുന്നു ഭൂമിക്കടിയില്‍ നിന്നുള്ള 'അനക്കങ്ങളുടെ' ഈ സിഗ്‌നല്‍ ആദ്യം ലഭിച്ചത്. സിഗ്‌നല്‍ മാത്രമല്ല പ്രത്യേകതരം മൂളലോ ഇരമ്പലോ പോലൊരു ശബ്ദവും ഒപ്പമുണ്ടായിരുന്നു.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ മെയാടീ എന്ന ദ്വീപില്‍ നിന്നായിരുന്നു ഗവേഷകരുടെ അന്വേഷണത്തിന്റെ തുടക്കം. ആഫ്രിക്കയ്ക്കും മഡഗാസ്‌കറിനും ഇടയിലുള്ള കോമോറോസ് ദ്വീപസമൂഹത്തിന്റെ ഭാഗമാണ് മെയാടീ. ഭൂചലനങ്ങള്‍ക്ക് കുപ്രസിദ്ധമാണ് ഈ മേഖല. മെയാടീ ദ്വീപിന്റെ കിഴക്കന്‍ തീരത്തു നിന്ന് ഏകദേശം 22 മൈല്‍ മാറിയായിരുന്നു ഭൂചലനത്തിന്റെയും ഇത്തരം സിഗ്‌നലുകളുടെയും ആവിര്‍ഭാവം. അതോടൊപ്പം, പ്രദേശത്ത് ഭൂമിക്കടിയില്‍ മാഗ്മ പ്രവര്‍ത്തനവും ഗവേഷകര്‍ തിരിച്ചറിഞ്ഞു.

പഠനകാലയളലില്‍ 407 നീണ്ട സിഗ്‌നലുകളും ഭൂമിക്കടിയില്‍ രൂപപ്പെട്ടതായി കണ്ടെത്തി. വെരി ലോങ് പീരിയഡ് അഥവാ വിഎല്‍പി സിഗ്‌നലുകള്‍ എന്നായിരുന്നു ഇതിന്റെ പേര്. വളരെ കുറഞ്ഞ അളവില്‍, കാര്യമായ ഏറ്റക്കുറച്ചിലുകളില്ലാതെയാണ് ഇത്തരം സിഗ്‌നലുകള്‍. 20/30 മിനിറ്റ് നീളുന്ന ഈ സിഗ്‌നലുകള്‍ മൈലുകളോളം ദൂരെ വരെ അനുഭവപ്പെടും.

അതോടെ അന്വേഷണം ശക്തമാക്കി. ഗവേഷകരുടെ കഷ്ടകാലത്തിന് കടലില്‍ ഈ ഭാഗത്ത് സീസ്മിക് ഉപകരണങ്ങളൊന്നും സ്ഥാപിച്ചിരുന്നില്ല. എന്നാല്‍ ദ്വീപിന്റെ ഉപരിതലം 7 ഇഞ്ച് താഴ്ന്നതായി കണ്ടെത്തി. ഒരു വര്‍ഷത്തിനിടെ ദ്വീപിന്റെ ഉപരിതലത്തിനു സംഭവിച്ച മാറ്റങ്ങളാണു പ്രത്യേക ഉപകരണങ്ങളിലൂടെ നിരീക്ഷിച്ചത്. ഭൗമോപരിതലത്തിനു 18 മൈല്‍ താഴെയുള്ള മാന്റില്‍ പാളിയിലുള്ള റിസര്‍വോയറില്‍ നിന്ന് മാഗ്മ ഉയര്‍ന്നുവരുന്നതായും ഇതുവഴി കണ്ടെത്തി. ഇതിനു സഞ്ചരിക്കാന്‍ സമുദ്രത്തിനടിയില്‍ ഒരു പാതയും (ചാനല്‍) രൂപപ്പെട്ടിരുന്നു. കൂടുതല്‍ പരിശോധനയിലാണ് ഇതേ ഭാഗത്ത് അഗ്‌നിപര്‍വതം രൂപപ്പെടുന്നതായി തിരിച്ചറിഞ്ഞത്. കടലിനടിയില്‍ ഒരു പുതിയ അഗ്‌നിപര്‍വതം രൂപപ്പെടുന്നതിന്റെ ശബ്ദമായിരുന്നു സിഗ്‌നലുകളായും ഇരമ്പലുകളായും കേട്ടത്.

മായോടീ ദ്വീപിന്റെ ഉപരിതലം ഇടിഞ്ഞുതാഴ്ന്നു. പിന്നാലെ വിഎല്‍പി സിഗ്‌നലുകളും തുടരെത്തുടരെയെത്തി. മാഗ്മ ചേംബറുകള്‍ തകരുന്നതിന്റെ സൂചനയാണിവയെന്നാണ് ഗവേഷകര്‍ പറയുന്നത്. അപ്പര്‍ മാന്റിലില്‍ ലോകത്ത് ഇന്നേവരെ കണ്ടെത്തിയ ഏറ്റവും വലിയ മാഗ്മ ചേംബറാണിതെന്നാണു കരുതുന്നത്. ഏറ്റവും ആഴത്തിലുള്ളതും ഇതുതന്നെ. ഇതില്‍ നിന്നു പതിയെ മാഗ്മ പുറത്തേക്കൊഴുകിക്കൊണ്ടിരിക്കുകയാണ്. ലോകം മുഴുവന്‍ ഇതിന്റെ അലയൊലികളെത്തിയെങ്കിലും മായോടീ ദ്വീപില്‍ ഇരമ്പല്‍ ശബ്ദം കുറവായിരുന്നു. ഇവിടെ മാത്രം ഏകദേശം 2.6 ലക്ഷം പേര്‍ താമസിക്കുന്നുണ്ട്. ദ്വീപിലെ അഗ്‌നിപര്‍വതം അവസാനമായി പൊട്ടിത്തെറിച്ചത് 4000 വര്‍ഷം മുന്‍പാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (12 minutes ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (17 minutes ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (28 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (43 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (52 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (1 hour ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (1 hour ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (1 hour ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (2 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (13 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (14 hours ago)

Malayali Vartha Recommends