ഇരയാക്കപ്പെട്ടാല്‍ ശത്രുക്കളുടെ വയര്‍ പിളര്‍ന്ന് പുറത്തുവരുന്ന ജീവി; ഗവേഷകര്‍ക്ക് വിസ്മയം

ഓസ്‌ട്രേലിയന്‍ മേഖലയിലുള്ള സമുദ്രങ്ങളില്‍ കാണുന്ന ബറോവിങ് സ്‌നേക്ക് യീലുകളെ കുറിച്ച് കേട്ടിട്ടുണ്ടോ...? മൂര്‍ച്ചയേറിയ വാലിന്‍ തുമ്പുള്ള കടല്‍ ജീവികളാണ് സ്‌നേക്ക് യീലുകള്‍. ഇവയെ മത്സ്യമോ മറ്റു ജീവികളോ അകത്താക്കാന്‍ ശ്രമിച്ചാല്‍ ആ ജീവിയുടെ അന്ത്യമായിരിക്കും ഫലം. സ്‌നേക്ക് യീലുകള്‍ രക്ഷപ്പെടുകയും ചെയ്യും. കൂര്‍ത്തയേറിയ വാല്‍ കൊണ്ടാണ് ഇവ ശത്രുവിന്റെ വയറ് കീറി രക്ഷപ്പെടുന്നത്.
വലിയ മത്സ്യങ്ങളുടെ വയര്‍ പൂര്‍ണമായി തുളയ്ക്കാന്‍ സാധിക്കാത്ത യീലുകളും ഉണ്ട്. അതുകൊണ്ട് എല്ലാ യീലുകള്‍ക്കും ഇങ്ങനെ രക്ഷപ്പെടാന്‍ കഴിയില്ല. ഇത്തരത്തില്‍ ശത്രുവിന്റെ വയറിനകത്ത് പെടുന്ന യീലുകളില്‍ ഭൂരിഭാഗവും വയറ്റില്‍ തന്നെ ജീവനോടെ തുടരും. രക്ഷപ്പെടാനുള്ള ശ്രമത്തില്‍ ഈ സ്‌നേക്ക് യീലുകള്‍ പാതി വഴിയില്‍ കുടുങ്ങുകയാണ് ചെയ്യുന്നത്.
ഭൂമധ്യരേഖാ മേഖലയിലെ വലിയ മത്സ്യങ്ങളില്‍ നടത്തിയ പഠനങ്ങളിലാണ് പലതിന്റെയും വയറ്റില്‍ പാരസൈറ്റ് എന്ന പോലെ അനങ്ങാന്‍ കഴിയാതെ കുടുങ്ങി കിടന്നു ജീവിക്കുന്ന യീലുകളെ കണ്ടെത്തിയത്. വടക്കു പടിഞ്ഞാറന്‍ അറ്റ്‌ലാന്റിക്കിലും, മെഡിറ്ററേനിയന്‍ സമുദ്രമേഖലയിലും സമാനമായ അവസ്ഥ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
മത്സ്യങ്ങള്‍ക്ക് മറ്റ് ഭക്ഷണങ്ങള്‍ ഒന്നും കിട്ടാത്തപ്പോഴാണ് സ്‌നേക്ക് യീലുകളെ ഭക്ഷിക്കുന്നത്. ഇങ്ങനെ വിഴുങ്ങപ്പെടുന്ന യീലുകള്‍ ആമാശയത്തിലെ ദഹന രസത്തില്‍ നിന്ന് രക്ഷപ്പെടുമെങ്കിലും പുറത്ത് കടക്കാനുള്ള ശ്രമത്തില്‍ ബോഡി കാവിറ്റിയില്‍ കുടുങ്ങിപ്പോവുകയാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്ലന്‍ഡ് മ്യൂസിയം ഉള്‍പ്പടെയുള്ള അഞ്ചോളം സമുദ്രഗവേഷണ സ്ഥാനങ്ങളിലെ ഗവേഷകര്‍ ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. മത്സ്യങ്ങളാല്‍ ഭക്ഷിക്കപ്പെടുന്ന യീലുകള്‍ മമ്മിഫൈഡ് അവസ്ഥയില്‍ വയറ്റില്‍ തുടരുന്നത് ഇവയെ വിഴുങ്ങിയ ജീവികള്‍ക്കും അവസാനിക്കാത്ത വേദനയ്ക്ക് കാരണമാകുന്നുണ്ടെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha