രണ്ട് തമോഗര്‍ത്തങ്ങള്‍ കൂട്ടിയിടിച്ച് പുതിയൊരു തമോഗര്‍ത്തം രൂപപ്പെട്ടതായി ശാസ്ത്രജ്ഞന്‍മാര്‍

സൂര്യന്റെ 66 മടങ്ങ് പിണ്ഡമുള്ള ഒരു തമോഗര്‍ത്തവും 85 മടങ്ങ് പിണ്ഡമുള്ള മറ്റൊന്നും 700 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് കൂട്ടിയിടിച്ച് പുതിയൊരു തമോഗര്‍ത്തം രൂപപ്പെട്ടതായി ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തി.
കോടിക്കണക്കിന് അണുബോംബുകള്‍ പൊട്ടിത്തെറിക്കുന്ന തോതിലുള്ള ഊര്‍ജം ഇതില്‍ നിന്നുണ്ടായി.ശാസ്ത്രലോകം കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും ശക്തിയേറിയ കൂട്ടിയിടിയാണ് ഇതെന്നു ഗവേഷകര്‍ പറയുന്നു.
ലിഗോ, വിര്‍ഗോ ഒബ്‌സര്‍വേറ്ററികളിലെ ഗവേഷകരാണ് കണ്ടെത്തല്‍ നടത്തിയത്. കൂട്ടിയിടിയുടെ ഗുരുത്വതരംഗങ്ങള്‍ പരിശോധിച്ചാണ് ഈ നിഗമനത്തിലെത്തിയത്.
തുടര്‍ന്ന് സൂര്യന്റെ 142 മടങ്ങ് പിണ്ഡമുള്ള പുതിയ തമോഗര്‍ത്തം ഉടലെടുത്തു. ഈ രീതിയില്‍ പിണ്ഡമുള്ള തമോഗര്‍ത്തം കണ്ടെത്തുന്നത് ഇതാദ്യമാണ്.
https://www.facebook.com/Malayalivartha