ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബഹിരാകാശ സഹകരണത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മലയാളിയും ഐ.എസ്.ആര്‍.ഒയിലെ മുന്‍ ശാസ്ത്രജ്ഞയുമായ വി.ആര്‍. ലളിതാംബികയ്ക്ക് ഫ്രാന്‍സിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി

ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബഹിരാകാശ സഹകരണത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മലയാളിയും ഐ.എസ്.ആര്‍.ഒയിലെ മുന്‍ ശാസ്ത്രജ്ഞയുമായ വി.ആര്‍. ലളിതാംബികയ്ക്ക് ഫ്രാന്‍സിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി.
ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ തിയറി മാത്തൂ ഷെവലിയര്‍ നവംബര്‍ 28ന് പുരസ്‌കാരം സമ്മാനിക്കുകയുണ്ടായി. മുന്‍ ചെയര്‍മാന്‍ എ.എസ്. കിരണ്‍കുമാറിന് ശേഷം ഈ പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞയാണ്.
കിരണ്‍കുമാറിന് 2019 ല്‍ ബഹുമതി ലഭിച്ചിരുന്നു.2018ല്‍ ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ് പ്രോഗ്രാമിന്റെ ഡയറക്ടര്‍ എന്ന നിലയില്‍ ഗഗന്‍യാന്‍ പദ്ധതിക്കായി ഫ്രഞ്ച് നാഷണല്‍ സ്‌പേസ് ഏജന്‍സിയുമായി (സി.എന്‍.ഇ.എസ്) ഏകോപിപ്പിച്ചായിരുന്നു ലളിതാംബിക ദൗത്യത്തിന് നേതൃത്വം നല്‍കിയത്.
തിരുവനന്തപുരം സി.ഇ.ടി.യില്‍ നിന്ന് ഇലക്ട്രിക് എന്‍ജിനിയറിംഗില്‍ ബിരുദമെടുത്ത ശേഷം1988ല്‍ വി.എസ്.എസ്.സി.യില്‍ ചേര്‍ന്നു. 2018ല്‍ ഹ്യൂമന്‍സ്‌പെയ്‌സ് മിഷന്റെ ആദ്യഡയറക്ടറായി.
1802ല്‍ നെപ്പോളിയന്‍ ബോണപാര്‍ട്ട് സൃഷ്ടിച്ചത്, സ്വീകര്‍ത്താക്കളുടെ ദേശീയത പരിഗണിക്കാതെ, ഫ്രാന്‍സിനുള്ള മികച്ച സേവനത്തിന് ഫ്രഞ്ച് റിപ്പബ്ലിക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ അവാര്‍ഡാണ് ലെജിയന്‍ ഡി ഹോണൂര്‍ (ലെജിയന്‍ ഓഫ് ഓണര്‍).
https://www.facebook.com/Malayalivartha