ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം 4.35ന് യാത്ര .....
തിരികെ ഭൂമിയിലേക്ക്.... നിരവധി പരീക്ഷണങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് ഭൂമിയില്‍ തിരിച്ചെത്തും. അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുന്നത്.
ഇത് അമേരിക്കന്‍ സേന കരയിലെത്തിക്കുകയും ചെയ്യും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം 4.35ന് യാത്ര തിരിക്കുന്നതാണ്. ഭൂമിയെ ചുറ്റി പാരച്യൂട്ടുകളുടെ സഹായത്തോടെ വേഗത നിയന്ത്രിച്ച് 23 മണിക്കൂര്‍ യാത്ര ചെയ്താണ് പേടകം ഭൂമിയിലെത്തുക.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞ ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു. 18 ദിവസമാണ് ബഹിരാകാശത്ത് ചെലവഴിച്ചത്. തിരിച്ചെത്തുന്ന ശുഭാംശുവിന് 7 ദിവസം റീഹാബിലിറ്റേഷന്‍ പ്രോഗ്രാമും സജ്ജമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha